മലപ്പുറം ജില്ലയിൽ ഇന്ന് (12-02-2024); അറിയാൻ, ഓർക്കാൻ
തെന്നല ബാങ്ക് ഉപരോധം ഇന്ന്: തെന്നല ∙ നിക്ഷേപങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ആക‍്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് തെന്നല സർവീസ് സഹകരണ ബാങ്ക് ഉപരോധിക്കും. ബാങ്ക് തട്ടിപ്പുകാരെ ശിക്ഷിക്കുക, റിക്കവറി നടപടികൾ ഊർജിതമാക്കുക, ബാങ്ക് ഭരണസമിതി നീതിപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്

തെന്നല ബാങ്ക് ഉപരോധം ഇന്ന്: തെന്നല ∙ നിക്ഷേപങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ആക‍്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് തെന്നല സർവീസ് സഹകരണ ബാങ്ക് ഉപരോധിക്കും. ബാങ്ക് തട്ടിപ്പുകാരെ ശിക്ഷിക്കുക, റിക്കവറി നടപടികൾ ഊർജിതമാക്കുക, ബാങ്ക് ഭരണസമിതി നീതിപാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സുജാത വർമ ഉദ്ഘാടനം ചെയ്യും.
ദേശഗുരുതി നാളെ
പരപ്പനങ്ങാടി ∙ നെടുവ ഹരിപുരം തിരുവിളയനാട്ടുകാവ് ദേശഗുരുതി ഉത്സവം നാളെ 6ന് നടക്കും. ഊരുചുറ്റിയുള്ള ഭൂതക്കോലങ്ങളുടെ വരവും ഉണ്ടാകും.
ദേവധാർ സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം ഇന്ന്
താനൂർ ∙ ഗവ.ദേവധാർ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നവീകരിച്ച സയൻസ് ലാബുകൾ ഇന്ന് 10.30ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിക്കും. വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുക്കും. 35 ലക്ഷം രൂപ ചെലവിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് നവീകരിച്ചത്.
എടക്കര ദുർഗാ ക്ഷേത്രത്തിൽ ഉത്സവം നാളെ
എടക്കര ∙ ദുർഗ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നാളെ നടക്കും. ഇന്ന് വൈകിട്ട് 4 മുതൽ നാളെ രാവിലെ 11 വരെ ക്ഷേത്രത്തിൽ വിവിധ പൂജകൾ നടക്കും. നാളെ വൈകിട്ട് 4ന് പാലേമാട് ധർമശാസ്ത ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന തിടമ്പെഴുന്നള്ളത്ത് ഘോഷയാത്ര എടക്കര ശ്രീകൃഷ്ണ ക്ഷേത്രം വഴി രാത്രി 8.45ന് ദുർഗാ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7ന് ക്ഷേത്രം മൈതാനിയിൽ കെ.എൻ.എ.ഖാദർ ആധ്യാത്മിക പ്രഭാഷണം നടത്തും.
തുടർന്ന് നൃത്തസംഗീത നാടകവും അരങ്ങേറും. വ്യാഴാഴ്ച രാവിലെ 8ന് പൊങ്കാല സമർപ്പണം, 12ന് ദൈവംപൂജ, അന്നദാനം എന്നിവ നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് സി.ജി.സുധാകരൻ, സെക്രട്ടറി ടി.ആർ.ഹരീന്ദ്രനാഥ്, ട്രഷറർ രാമയിൽ ബാലകൃഷ്ണൻ, സി.ബാലകൃഷ്ണൻ, ടി.ജി.സോമൻ, മനോജ് കുമാർ, പി.ബാലഭാസ്‌കരൻ എന്നിവർ അറിയിച്ചു.