മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 ബംഗാൾ സ്വദേശികൾ പിടിയിൽ
പെരിന്തൽമണ്ണ∙ ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തിയ മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 ബംഗാൾ സ്വദേശികളെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശാരിയത്ത് സർദാർ(37), ആബിദ് പുർക്കേട്ട്(28) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പെരിന്തൽമണ്ണ ടൗണിൽ പാലക്കാട് റോഡിൽ ഓട്ടോയിൽ വരുന്നതിനിടെ പിടികൂടിയത്. ജില്ലയിലേക്ക്

പെരിന്തൽമണ്ണ∙ ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തിയ മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 ബംഗാൾ സ്വദേശികളെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശാരിയത്ത് സർദാർ(37), ആബിദ് പുർക്കേട്ട്(28) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പെരിന്തൽമണ്ണ ടൗണിൽ പാലക്കാട് റോഡിൽ ഓട്ടോയിൽ വരുന്നതിനിടെ പിടികൂടിയത്.
ജില്ലയിലേക്ക് അതിഥിത്തൊഴിലാളികൾ മുഖേന ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ പിടികൂടി ചോദ്യം ചെയ്‌തതിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെ.കെ.സജീവ്, സിഐ എം.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ഷിജോ സി.തങ്കച്ചനും സംഘവും നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പെരിന്തൽമണ്ണ അഡിഷനൽ എസ്ഐ അഷ്‌റഫ് അലി, ഡ്രൈവർ സിപിഒ ഹാമിർ സുഹൈൽ എന്നിവരും പെരിന്തൽമണ്ണ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.