കാശിനാഥിന്റെ തലമുടി ഇനി കാൻസർ രോഗികൾക്ക് അഴക്; കേശദാനം കാണാൻ വൻ ജനാവലി
തേഞ്ഞിപ്പലം ∙ വിദ്യാർഥി സി.കാശിനാഥിന്റെ തലമുടി ഇനി കാൻസർ രോഗികൾക്ക് അഴകാകും. തൃശൂർ അമല കാൻസർ റിസർച് സെന്ററിലെ രോഗികൾക്ക് നൽകാനായി ചൈൽഡ് ഹുഡ് കാൻസർ ജില്ലാ ചെയർപഴ്‌സൻ ഡോ. ഉണ്ണിക്കൃഷ്ണൻ മുടി ഏറ്റുവാങ്ങി. ചൈൽഡ് ഹുഡ് കാൻസർ ജില്ലാ കോഓർഡിനേറ്റർ എം.വി.അശോകൻ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ഒലിപ്രം തിരുത്തി

തേഞ്ഞിപ്പലം ∙ വിദ്യാർഥി സി.കാശിനാഥിന്റെ തലമുടി ഇനി കാൻസർ രോഗികൾക്ക് അഴകാകും. തൃശൂർ അമല കാൻസർ റിസർച് സെന്ററിലെ രോഗികൾക്ക് നൽകാനായി ചൈൽഡ് ഹുഡ് കാൻസർ ജില്ലാ ചെയർപഴ്‌സൻ ഡോ. ഉണ്ണിക്കൃഷ്ണൻ മുടി ഏറ്റുവാങ്ങി. ചൈൽഡ് ഹുഡ് കാൻസർ ജില്ലാ കോഓർഡിനേറ്റർ എം.വി.അശോകൻ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ഒലിപ്രം തിരുത്തി എയുപി സ്കൂളിൽ 4–ാം ക്ലാസ് വിദ്യാർഥി കാശിനാഥ് കേശദാനം നടത്തുന്നതു കാണാൻ പിതാവ് ചെനയിൽ പ്രവീൺകുമാർ, അമ്മ ദിഞ്ചു, സഹപാഠികൾ, അധ്യാപകർ അടക്കം വൻ ജനാവലി സാക്ഷികളായി.
ലയൺസ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടിയിൽ കാശിനാഥിനെ അനുമോദിച്ചു. തിരുത്തി സ്കൂളിലെ വിദ്യാർഥികൾക്ക് ലയൺസ് ക്ലബ് വക കായികക്ഷമതാ കിറ്റും സമ്മാനിച്ചു. പ്രവീൺ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. എം.നാരായണൻ, ഉണ്ണി വടക്കാഞ്ചേരി, കെ.സി.മനോജ്, മനോജ് മണ്ണിൽ, സജിമോൻ പി.നായർ, അശ്വതി, ടി.മേഘ, ഇ.ബിജേഷ്, പി.ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.