മക്കളെല്ലാം ഉപരിപഠനത്തിനായി വീട്ടിൽനിന്നു വിട്ടുതാമസിക്കുമ്പോൾ ഒറ്റയ്ക്കാകുന്ന അമ്മമാർ എന്തുചെയ്യും? വീട്ടിലെ ദൈനംദിനകാര്യങ്ങൾ നടത്തിയും ടിവി കണ്ടും മറ്റും സമയം കൊല്ലുമോ? ഒറ്റപ്പെടലിനെ അതിജീവിക്കാൻ ചെറിയൊരു സംരംഭം തുടങ്ങി വിജയിച്ച കഥയാണ് എം.എസ്.പാർവതിക്കു പറയാനുള്ളത്. പെരിന്തൽമണ്ണ മുതുകുർശ്ശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെല്ലാം ഉപരിപഠനത്തിനായി വീട്ടിൽനിന്നു വിട്ടുതാമസിക്കുമ്പോൾ ഒറ്റയ്ക്കാകുന്ന അമ്മമാർ എന്തുചെയ്യും? വീട്ടിലെ ദൈനംദിനകാര്യങ്ങൾ നടത്തിയും ടിവി കണ്ടും മറ്റും സമയം കൊല്ലുമോ? ഒറ്റപ്പെടലിനെ അതിജീവിക്കാൻ ചെറിയൊരു സംരംഭം തുടങ്ങി വിജയിച്ച കഥയാണ് എം.എസ്.പാർവതിക്കു പറയാനുള്ളത്. പെരിന്തൽമണ്ണ മുതുകുർശ്ശി കുടൽവള്ളി ഇല്ലത്തെ പാർവതി എന്ന വീട്ടമ്മ ആരംഭിച്ച ശ്യാമയി ഹെർബൽ ഓയിൽ ഇന്നു വിപണിയിൽ വൻ വിജയമാണ്. കുട്ടിക്കാലത്ത് അമ്മയുണ്ടാക്കിക്കൊടുത്തിരുന്ന എണ്ണയിൽ പുതിയ കൂട്ടു കൂടി ചേർത്താണ് പാർവതി ‘ശ്യാമയി’ ഉൽപാദനം തുടങ്ങിയത്. താരൻ നശിപ്പിക്കാനും മുടിക്കു കൂടുതൽ നിറവും അഴകും കൊടുക്കാനും ശ്യാമയി ഉത്തമമാണെന്ന് ഉപയോഗിച്ചവർ പറയാൻ തുടങ്ങിയതോടെ പാർവതിയുടെ ഒറ്റപ്പെടൽ അവസാനിച്ചു. ഇപ്പോൾ തിരക്കോടു തിരക്ക്. 

മൂത്തമകൾ ഡോ. ശിൽപ വിവാഹശേഷം കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ മകൾ ശ്രേയ ഉപരിപഠനത്തിനായി ലണ്ടനിലും. ഇളയ മകൾ ശ്രീപാർവതി പാലക്കാട്ട് എൽഎൽബിക്ക് പഠിക്കുന്നു. പാർവതിയുടെ ഭർത്താവ് അഡ്വ.ടി.കെ.ശങ്കരൻ രാവിലെ കോടതിയിലേക്കു പോകും. അതോടെ പാർവതി വീട്ടിൽ തനിച്ചാകും. കുട്ടികൾ കൂടെയില്ലാത്തതോടെ കൂടുതൽ ഒറ്റപ്പെട്ടതുപോലെ. അന്നേരമാണ് സ്വന്തമായൊരു സംരംഭം തുടങ്ങിയാലോ എന്നാലോചിച്ചത്. അമ്മയുണ്ടാക്കുന്ന കാച്ചിയ വെളിച്ചെണ്ണയുടെ നറുമണം മനസ്സിലേക്കെത്തി. വീടിനോടു ചേർന്നുള്ള പറമ്പിൽ എല്ലാ പച്ചമരുന്നുകളും സുലഭം. വെളിച്ചെണ്ണയ്ക്കു വേണ്ട തേങ്ങയും ധാരാളം. 

ADVERTISEMENT

പുതിയ ബിസിനസ് ആശയത്തിനു തീപകർന്നുകൊണ്ട് പാർവതി ഹെർബൽ ഓയിൽ ഉണ്ടാക്കി. ഉറ്റ സുഹൃത്തും വാർഡ് അംഗവുമായ മാനിത്തൊടി രമ്യയ്ക്കായിരുന്നു ആദ്യമായി കൊടുത്തത്. രമ്യയുടെ നല്ല വാക്കുകേട്ടതോടെ സുഹൃത്തുക്കൾക്കും വീടിനടുത്തുള്ളവർക്കുമെല്ലാം സൗജന്യമായി ശ്യാമയി നൽകി. ഉപയോഗിച്ചവർ വീണ്ടും ആവശ്യവുമായി എത്തി. ‘തലയിലെ താരൻ ഇല്ലാതായി’, ‘മുടികൊഴിച്ചിൽ നിന്നു’, ‘എണ്ണ തലയിൽ തേച്ചുകുളിച്ചാൽ നല്ല ഉറക്കം കിട്ടും’ എന്നൊക്കെയുള്ള അഭിനന്ദന വാക്കുമായിട്ടാണ് അവരെത്തിയത്. നല്ല അഭിപ്രായം കാതുകളിൽ നിന്നു കാതുകളിലേക്കു പകർന്നു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 100 മില്ലിഗ്രാമിന്റെ 500 എണ്ണം ബോട്ടിലാണ് മാസത്തിൽ വിൽപന. ഒരു ബോട്ടിലിന് 250 രൂപയാണ് വില. മലപ്പുറം ജില്ലയിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലെല്ലാം ശ്യാമയി ലഭ്യമായിത്തുടങ്ങി. 

പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ശ്യാമയിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെ രാഷ്ട്രീയക്കാർക്കിടയിലൊക്കെ നല്ല ഡിമാൻഡ് ആയി. മറ്റു ജില്ലയിൽനിന്നൊക്കെ ശ്യാമയി തിരക്കി അന്വേഷണം വന്നുതുടങ്ങിയതായി പാർവതി പറഞ്ഞു. 

ADVERTISEMENT

28 തരം പച്ചമരുന്നുകൾ ഉപയോഗിച്ചാണ് എണ്ണ നിർമിച്ചിരിക്കുന്നത്. എല്ലാം ഒരുക്കുന്നത് പാർവതി തന്നെ. സഹായത്തിന് രണ്ടുപേരുണ്ട്. കടുമാങ്ങ, അച്ചാർ, ദോശപ്പൊടി എന്നിങ്ങനെ പുതിയ ഉൽപന്നങ്ങൾ ഇറക്കി വിപണിയിൽ കൂടുതൽ സജീവമാകുകയാണ് പാർവതി.

Show comments