തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്ഥാപക ഫലകത്തിന് 55 വർഷത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ‘ശാപമോക്ഷം’. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ കുതിപ്പ് ലക്ഷ്യം വച്ച് സ്ഥാപിച്ച സർവകലാശാലയുടെ ഉദ്ഘാടന ഫലകം ഇക്കാലമത്രയും ‘പരിരക്ഷ’ ഇല്ലാതെ ‘അനാഥാവസ്ഥയിൽ’ ആയിരുന്നു. ത്രിഗുൺ സെൻ ട്രയാങ്കിൾ എന്ന പേരിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്ഥാപക ഫലകത്തിന് 55 വർഷത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ‘ശാപമോക്ഷം’. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ കുതിപ്പ് ലക്ഷ്യം വച്ച് സ്ഥാപിച്ച സർവകലാശാലയുടെ ഉദ്ഘാടന ഫലകം ഇക്കാലമത്രയും ‘പരിരക്ഷ’ ഇല്ലാതെ ‘അനാഥാവസ്ഥയിൽ’ ആയിരുന്നു. 

ത്രിഗുൺ സെൻ ട്രയാങ്കിൾ എന്ന പേരിലുള്ള ആ പൈതൃക ഫലകവും ത്രികോണാകൃതിയിലുള്ള മതിൽക്കെട്ടിനകത്തെ 65 സെന്റ് ഭൂപ്രദേശവും 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ചത് അതിവേഗം. ആദ്യഘട്ട പദ്ധതി അനുസരിച്ച് പെയിന്റിങ്ങും പൂന്തോട്ടമൊരുക്കലും മാത്രമേ ഇനി ബാക്കിയുള്ളു. 

ADVERTISEMENT

1968ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ പ്രത്യേകം താൽപര്യമെടുത്ത് സ്ഥാപിച്ചതാണ് കാലിക്കറ്റ് സർവകലാശാല. വാഴ്സിറ്റി മലബാറിന് സമർപ്പിച്ചത് അക്കാലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ത്രിഗുൺ‌സെൻ. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 1968 സെപ്റ്റംബർ 13ന് ആണ് യൂണിവേഴ്സിറ്റി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. അന്നത്തെ ഫലകം പിന്നീട് തേഞ്ഞിപ്പലത്ത് എത്തിച്ച് ഭരണ കാര്യാലയ പരിസരത്തെ തുറന്ന സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു. 

നവീകരണത്തിന്റെ ഭാഗമായി ഫലകം കോൺക്രീറ്റ് കവചമൊരുക്കി കൂടുതൽ സുരക്ഷിതവും ആകർഷകവും ആക്കിയിട്ടുണ്ട്. ത്രിഗുൺ സെൻ ട്രയാങ്കിളിന് പുതിയ കവാടവുമൊരുക്കി. കാഴ്ചവട്ടത്ത് പൂട്ടുകട്ട വിരിച്ചും കമനീയമാക്കി. 

ADVERTISEMENT

ചുറ്റിലും നടപ്പാതയൊരുക്കി. മിനി ഓപ്പൺ എയർ  ഓഡിറ്റോറിയവും ക്യംപസിനെ സംബന്ധിച്ച് പുതിയ അരങ്ങ്. 75 പേർക്ക് ഇരിക്കാവുന്ന ഗാലറി. പരിപാടികൾ നടത്താവുന്ന ചെറിയൊരു സ്റ്റേജ്. അസി. എക്‌സി. എൻജിനിയർ കെ.എൽ. രഞ്ജിത്ത് വരച്ച രൂപരേഖ അനുസരിച്ച് അദ്ദേഹത്തിന്റെ മാർഗ നിർദേശത്തിൽ 2 മാസംകൊണ്ടാണ് പണികൾ പൂർത്തിയാക്കിയത്. 

അടുത്ത ഘട്ടത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കും. കൂടുതൽ ഭാഗങ്ങളിൽ പൂട്ടുകട്ട വിരിക്കും. ഫലകത്തിലെ മങ്ങിയ അക്ഷരങ്ങൾക്ക് കൂടുതൽ തെളിച്ചം പകരും. കാലിക്കറ്റിന്റെ പൈതൃക സ്മാരകം എന്ന നിലയ്ക്ക് എക്കാലത്തും കമനീയ കാഴ്ചയായി ട്രയാങ്കിൾ വേണമെന്ന നിലയ്ക്ക് വിസി ഡോ. എം.കെ. ജയരാജും പ്രോ വിസി ഡോ. എം. നാസറും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഒന്നാം ഘട്ട നവീകരണത്തിന് സിൻഡിക്കറ്റ് അനുമതി നൽകിയത്.