വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ഇന്നു കൂടി
മലപ്പുറം∙ 18 വയസ്സ് പൂർത്തിയായോ? ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ?. അടുത്ത മാസം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം ഇന്നാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ബൂത്ത് ലെവൽ ഓഫിസർമാർ വഴി നേരിട്ടോ വോട്ട്

മലപ്പുറം∙ 18 വയസ്സ് പൂർത്തിയായോ? ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ?. അടുത്ത മാസം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം ഇന്നാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ബൂത്ത് ലെവൽ ഓഫിസർമാർ വഴി നേരിട്ടോ വോട്ട് ചേർക്കാം.
voters.eci.gov.inൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിക്കുക. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷിക്കാം. ന്യൂ റജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഒപ്ഷൻ തുറന്നാണ് അപേക്ഷിക്കേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ വോട്ടർ ഹെൽപ്‌ലൈൻ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽവരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ രജിസ്‌ട്രേഷൻ നടത്താം.
ബിഎൽഒമാരെ സമീപിച്ച് രേഖകൾ സഹിതം നേരിട്ട് അപേക്ഷ നൽകണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോർട്ടലിൽ പരിശോധിച്ചാൽ അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫിസർമാരുടെ വിവരങ്ങൾ ലഭിക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗം, ബിഎൽഒ എന്നിവിടങ്ങളിൽനിന്നോ അറിയാം.