എടക്കര ∙ മകനെ പന്തുകളിക്കാരനാക്കാൻ പരിശീലനക്കളരിയിൽ വന്ന നജീബ ഇപ്പോൾ മികച്ച ഫുട്ബോൾ പരിശീലകയാണ്. 4 വർഷം മുൻപ് വരെ വീടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന നജീബയുടെ ജീവിതം പന്തിനു ചുറ്റുമാണിപ്പോൾ. ഒട്ടേറെ കുട്ടികളുടെ പരിശീലകയാണിപ്പോൾ. ചുങ്കത്തറ ചീരക്കുഴി സ്വദേശിനിയായ നജീബ (32) മകൻ അക്മൽഷയുടെ പരിശീലനത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ മകനെ പന്തുകളിക്കാരനാക്കാൻ പരിശീലനക്കളരിയിൽ വന്ന നജീബ ഇപ്പോൾ മികച്ച ഫുട്ബോൾ പരിശീലകയാണ്. 4 വർഷം മുൻപ് വരെ വീടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന നജീബയുടെ ജീവിതം പന്തിനു ചുറ്റുമാണിപ്പോൾ. ഒട്ടേറെ കുട്ടികളുടെ പരിശീലകയാണിപ്പോൾ. ചുങ്കത്തറ ചീരക്കുഴി സ്വദേശിനിയായ നജീബ (32) മകൻ അക്മൽഷയുടെ പരിശീലനത്തിനു വേണ്ടിയാണ് എടക്കര സോക്കർ അക്കാദമിയിലെത്തുന്നത്. മുൻപ് ഗോൾകീപ്പറായിരുന്ന ഭർത്താവ് അംജതിനൊപ്പമാണ് വരുന്നത്.

ഇരുവർക്കും പന്തുകളി കമ്പം ഉള്ളതിനാൽ മകന്റെ പരിശീലനം കഴിയും വരെ മൈതാനത്ത് തന്നെ തുടർന്നു. ‌‌‌അക്മൽഷയുടെ പരിശീലനം കഴിഞ്ഞപ്പോഴേക്കും കളിയുടെ അടവും തന്ത്രങ്ങളും നജീബ പഠിച്ചെടുത്തു. പരിശീലന മികവ് മനസ്സിലാക്കിയ സോക്കർ അക്കാദമിയുടെ സ്ഥാപകനും മുഖ്യ പരിശീലകനുമായ ഷെമീർ ചിറയ്ക്കൽ കൂടെനിർത്തി. ഒപ്പം ഭർത്താവ് അംജതിനെയും അക്കാദമിയുടെ ഭാഗമാക്കി. നജീബ പരിശീലകയുടെ ജഴ്സി അണിഞ്ഞപ്പോൾ അക്കാദമിയി‍ൽ പെൺകുട്ടികൾക്കും പരിശീലനം ആരംഭിച്ചു. ഇപ്പോൾ 30 പെൺകുട്ടികൾ ക്യാംപിലുണ്ട്. 6 മുതൽ 18 വയസ്സു വരെയുള്ള നാനൂറോളം ആൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു.

ADVERTISEMENT

കുട്ടികളെ മത്സരത്തിന് കൊണ്ടുപോകുന്നതിന്റെയും തിരിച്ചെത്തിക്കുന്നതിന്റെയും എല്ലാം ചുമതല ഏറ്റെടുക്കുന്നത് നജീബയാണ്. ഈ സമയത്ത് പരീശീലകയ്ക്ക് പുറമേ ടീം മാനേജരുമാകും.അടുത്തു നടക്കുന്ന ചക്കോളാസ് ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ് നജീബയിപ്പോൾ.