മലപ്പുറം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കാനും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അനുമതി നൽകാനുമുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സെൽ (എംസിഎംസി) പ്രവർത്തനം തുടങ്ങി. പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കാനും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അനുമതി നൽകാനുമുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സെൽ (എംസിഎംസി)  പ്രവർത്തനം തുടങ്ങി. പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ, വ്യാജ വാർത്തകൾ തുടങ്ങിയവയുടെ നിരീക്ഷണമാണ് പ്രധാന ചുമതല. പത്രങ്ങൾ, ആനുകാലികങ്ങൾ, ടെലിവിഷൻ ചാനലുകൾ, കേബിൾ നെറ്റ്‌വർക്കുകൾ, റേഡിയോ, സ്വകാര്യ എഫ്എം ചാനലുകൾ, സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിനു വിധേയമാക്കും.

പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫിസർ കൺവീനറുമായ ജില്ലാതല മീഡിയാ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്കാണ് ചുമതല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിയുന്നതുവരെ നിരീക്ഷണം തുടരും. പെയ്ഡ് ന്യൂസിനെതിരെ നിയമപരമായ നടപടികൾക്കു പുറമേ ചെലവ് സ്ഥാനാർഥികളുടെ കണക്കിലും ഉൾപ്പെടുത്തും. 

ADVERTISEMENT

സിവിൽ സ്റ്റേഷനിലെ ബി 3 ബ്ലോക്കിൽ പ്രവർത്തിക്കുന്ന മീഡിയാ മോണിറ്ററിങ് സെൽ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം വരണാധികാരിയായ എഡിഎംകെ. മണികണ്ഠൻ, പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദി, അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ 

ഠാക്കൂർ, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എസ്.ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫിസർ പി. പവനൻ, ആകാശവാണി മഞ്ചേരി എഫ്എം ഡയറക്ടർ ഇൻ ചാർജ് പ്രതാപ് പോൾ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടയ്ക്കൽ, പിആർഡി അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ.പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എം.പി.അബ്ദുറഹ്‌മാൻ ഹനീഫ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ശ്രദ്ധിക്കൂ
ആയുധ ലൈസൻസികൾ കൈവശമുള്ള ആയുധങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ 7 ദിവസത്തിനകം ഏൽപിക്കണമെന്ന് കലക്ടർ വി.ആർ.വിനോദ് അറിയിച്ചു