ചൂട് കനത്തു; വോൾട്ടേജ് ക്ഷാമം ഉണ്ടായേക്കാം
മലപ്പുറം∙ ഏപ്രിലെത്തും മുൻപേ ചൂട് കനത്തതോടെ ജില്ലയിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. സംസ്ഥാനത്ത് വാർഷിക ഊർജ ഉപയോഗത്തിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർധിച്ചതെങ്കിൽ ഇത്തവണ മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടി.

മലപ്പുറം∙ ഏപ്രിലെത്തും മുൻപേ ചൂട് കനത്തതോടെ ജില്ലയിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. സംസ്ഥാനത്ത് വാർഷിക ഊർജ ഉപയോഗത്തിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർധിച്ചതെങ്കിൽ ഇത്തവണ മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടി. സംസ്ഥാനത്തൊട്ടാകെ വാർഷിക വർധന 15% ആണെങ്കിൽ മലപ്പുറം ജില്ലയിൽ ഇത് 23% ആണ്. സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്.
സബ് സ്റ്റേഷനുകൾ ഹൗസ് ഫുൾ
വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം കടുത്ത പ്രതിസന്ധിയാണ് ജില്ലയിലുണ്ടാക്കിയിരിക്കുന്നത്.ജില്ലയിൽ 220 കെവിയുടെ 3 സബ് സ്റ്റേഷനുകളും 110 കെവിയുടെ 15 സബ് സ്റ്റേഷനുകളുമാണുള്ളത്. ഇവയുടെ ആകെ സ്ഥാപിത ശേഷി 790 മെഗാവോൾട്ട് ആംപേഴ്സ്(എംവിഎ) ആണ്. ഊർജ ഉപയോഗം സ്ഥാപിത ശേഷിയുടെ 83 ശതമാനത്തിൽ എത്തിനിൽക്കുന്ന ഗുരുതര സ്ഥിതിയാണ് ജില്ലയിലുള്ളത്. ഏറ്റവും രൂക്ഷമായ സ്ഥിതിയുള്ള തിരൂർ സർക്കിളിനു കീഴിലാണ്. ഇവിടെ സബ് സ്റ്റേഷനുകളുടെ സ്ഥാപിത ശേഷി 333 എംവിഎയും ഊർജ ഉപയോഗം 330 എംവിഎയുമാണ്.
ഫീഡറുകളിലും കൂട്ടയിടി
ജില്ലയിലെ 33 സബ് സ്റ്റേഷനുകളിൽനിന്ന് വൈദ്യുതി വിതരണത്തിനായി 11 കിലോ വോൾട്ടിന്റെ 231 ഫീഡറുകളാണ് വിവിധ പ്രദേശങ്ങളിലേക്കു വലിച്ചിരിക്കുന്നത്.ഇതിൽ 123 ഫീഡറുകളിൽ 90 ശതമാനത്തിലധികം ലോഡിലാണ് വൈദ്യുതി വിതരണം നടക്കുന്നത് .31ഫീഡറുകളുടെ പീക്ക് സമയത്തെ ലോഡ് പരമാവധി ശേഷിയായ 200 ആംപിയറും കഴിഞ്ഞ് 220ൽ എത്തിനിൽക്കുന്നു.
തിരൂർ, എടരിക്കോട്, പരപ്പനങ്ങാടി, കൂരിയാട്, എടപ്പാൾ ,കിഴിശ്ശേരി, മലപ്പുറം സബ് സ്റ്റേഷനുകളുടെ പരിധിയിലാണ് വൈദ്യുതി ആവശ്യകത അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നത്. പ്രശ്നത്തിനു താൽക്കാലിക പരിഹാരമെങ്കിലും വേണമെങ്കിൽ നിർമാണ ഘട്ടത്തിലുള്ള വേങ്ങര, കാടാമ്പുഴ, വെങ്ങാലൂർ, തിരുവാലി സബ് സ്റ്റേഷനുകളുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം.
വോൾട്ടേജിനും ക്ഷാമം
വിതരണ ട്രാൻസ്ഫോമറുകളുടെ ലോഡും ഗണ്യമായി ഉയർന്നിട്ടുണ്ട്. ജില്ലയിലെ 82 ഇലക്ട്രിക്കൽ സെക്‌ഷനുകളിലായി വിവിധ ശേഷിയുള്ള 9131 വിതരണ ട്രാൻസ്ഫോമറുകളുണ്ട്. അവയിൽ 5844 ട്രാൻസ്ഫോറുകൾ, എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരം മറ്റു ട്രാൻസ്ഫോമറുകളിൽനിന്ന് വൈദ്യുതി വിതരണം നടത്താനാകാത്തവയാണ്. 2179 ട്രാൻസ്ഫോമറുകളുടെ ശേഷി 90 ശതമാനവും കടന്ന് പരമാവധി ശേഷിയിലെത്തി നിൽക്കുന്നു.ഇത് വോൾട്ടേജ് ക്ഷാമത്തിനു കാരണമാകും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙വൈകിട്ട് 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്‌ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.
∙അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക.
∙എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
∙റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക
∙ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക
∙വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക