എടവണ്ണയിലെ കടകളിൽ പുലർച്ചെ മോഷണശ്രമം
എടവണ്ണ ∙ ഒരു വർഷമായി തെരുവുവിളക്കുകൾ കത്തുന്നില്ല. പ്രദേശത്ത് മോഷ്ടാക്കൾ വിലസുന്നു. ആശങ്കയിൽ വ്യാപാരികൾ. ഇന്നലെ എടവണ്ണയിൽ അഞ്ചോളം സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഇന്നലെ പുലർച്ചെ 4.30നും 5നും ഇടയിലാണ് മോഷണശ്രമം നടന്നത്. രണ്ട് സ്ഥാപനങ്ങളിൽനിന്നായി ചെറിയ തുക

എടവണ്ണ ∙ ഒരു വർഷമായി തെരുവുവിളക്കുകൾ കത്തുന്നില്ല. പ്രദേശത്ത് മോഷ്ടാക്കൾ വിലസുന്നു. ആശങ്കയിൽ വ്യാപാരികൾ. ഇന്നലെ എടവണ്ണയിൽ അഞ്ചോളം സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഇന്നലെ പുലർച്ചെ 4.30നും 5നും ഇടയിലാണ് മോഷണശ്രമം നടന്നത്. രണ്ട് സ്ഥാപനങ്ങളിൽനിന്നായി ചെറിയ തുക നഷ്ടപ്പെട്ടു.
ജമാലങ്ങാടിയിലെ തസ്‌നി ബേക്കറി, ബസ്‌സ്റ്റാൻഡ് പരിസരത്തെ സിറ്റി മെഡിക്കൽ, ഫ്ലാഗ് സ്‌പോർട്‌സ്, നീതി മെഡിക്കൽസ് തുടങ്ങിയ കടകളിലാണ് മോഷണശ്രമം. ബൈക്കിലെത്തിയാണ് മോഷ്ടാവ് ഇവിടങ്ങളിൽ കയറിയതെന്ന് സിസിടിവിയിൽ വ്യക്തമാണ്. തെരുവുവിളക്കുകൾ നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.