പൊന്നാനി ∙ പുനർഗേഹം ഭവനസമുച്ചയത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം വീണ്ടും മുടങ്ങി. ഇതോടെ പദ്ധതി പറഞ്ഞസമയത്ത് തീരില്ലെന്ന് ഉറപ്പായി. 4 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയാണ് മാസങ്ങൾക്കുമുൻപ് പദ്ധതിക്ക് തറക്കല്ലിട്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വരാനിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 പൊന്നാനി ∙ പുനർഗേഹം ഭവനസമുച്ചയത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം വീണ്ടും മുടങ്ങി. ഇതോടെ പദ്ധതി പറഞ്ഞസമയത്ത് തീരില്ലെന്ന് ഉറപ്പായി. 4 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയാണ് മാസങ്ങൾക്കുമുൻപ് പദ്ധതിക്ക് തറക്കല്ലിട്ടത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വരാനിരിക്കുന്ന വർഷക്കാലവും ഭീതിയുടെ നിഴലിലാകുമെന്ന സ്ഥിതിയാണ്. മഴക്കാലത്ത് ശുചിമുറികൾ നിറഞ്ഞ് വീടിനകത്തേക്കു വരെ വെള്ളം കയറുന്ന ദുരവസ്ഥയുണ്ട്. ഇതിനു പരിഹാരമായാണ് 1.56 കോടി രൂപ വകയിരുത്തി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. 

ADVERTISEMENT

നിർത്തിവച്ച പണി എന്നു തുടങ്ങുമെന്നു പോലും വ്യക്തതയില്ല. ചെയ്ത പണിക്കുള്ള പണം കിട്ടുന്നില്ലെന്നു പറഞ്ഞാണ് കരാറുകാർ പണി നിർത്തിയതെന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറഞ്ഞു. മുൻപും ഇതേ സാഹചര്യത്തിൽ നിർമാണം നിർത്തിവച്ചിരുന്നു. ശുചിമുറിയിൽ നിന്നുള്ള മലിന ജലം സംസ്കരിക്കാൻ ഒരു സംവിധാനവും നിലവിലില്ല. ഭവനസമുച്ചയം യാഥാർഥ്യമാക്കിയപ്പോൾ നിർമിച്ച തട്ടിക്കൂട്ട് മലിനജല ടാങ്കുകൾ മാസങ്ങൾക്കുള്ളിൽ‌ തന്നെ ഉപയോഗശൂന്യമായി.

കഴിഞ്ഞ മഴക്കാലത്ത് ശുചിമുറിയിൽനിന്നുള്ള മലിനജലം വീടിനകത്തേക്കു കയറിയതിനാൽ 4 കുടുംബങ്ങൾ മാറിത്താമസിച്ചിരുന്നു. കടലാക്രമണത്തെ ഭയന്ന് ഭവനസമുച്ചയത്തിൽ അഭയം തേടിയ കുടുംബങ്ങൾക്ക് ഇവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്. കടലോരത്ത് കടലാക്രമണമാണ് ഭീതി ഉയർത്തിയതെങ്കിൽ പുനർഗേഹം ഭവനസമുച്ചയത്തിൽ മലിനജലം ഉറക്കം കെടുത്തുകയാണ്.