ആനമറി – പുഞ്ചക്കൊല്ലി റോഡിൽ ‘ആന സർവീസ് ’; ആദിവാസികളുടെ യാത്ര ഭീതിയോടെ
വഴിക്കടവ് ∙ ആനക്കൂട്ടം റോഡ് കയ്യടക്കുന്നതിനാൽ ആദിവാസികളുടെ യാത്ര ഭീതിയോടെ. വഴിക്കടവ് ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങൾ പുറംലോകത്തെത്താൻ ആശ്രയിക്കുന്ന ആനമറി - പുഞ്ചക്കൊല്ലി റോഡാണ് ആനക്കൂട്ടം കയ്യടക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള റോഡിൽ വല്ലപ്പോഴുമായിരുന്നു ആനകളെ

വഴിക്കടവ് ∙ ആനക്കൂട്ടം റോഡ് കയ്യടക്കുന്നതിനാൽ ആദിവാസികളുടെ യാത്ര ഭീതിയോടെ. വഴിക്കടവ് ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങൾ പുറംലോകത്തെത്താൻ ആശ്രയിക്കുന്ന ആനമറി - പുഞ്ചക്കൊല്ലി റോഡാണ് ആനക്കൂട്ടം കയ്യടക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള റോഡിൽ വല്ലപ്പോഴുമായിരുന്നു ആനകളെ കണ്ടിരുന്നത്. എന്നാൽ, ഇത്തവണ വേനൽ ആരംഭംമുതലേ കാടിറങ്ങിയെത്തിയ ആനക്കൂട്ടം റോഡിനു പരിസരത്താണ് തമ്പടിച്ചിരിക്കുന്നത്. വാഹനങ്ങൾ കാണുമ്പോൾ റോഡിലിറങ്ങും. കൂട്ടത്തിൽ അക്രമസ്വഭാവമുള്ള ആന വാഹനത്തിന് നേരെ പാഞ്ഞടുക്കും. ബഹളംവയ്ക്കുമ്പോൾ ആനകൾ പിൻമാറും. അതല്ലെങ്കിൽ തിരിച്ചു പോരും.
നേരത്തേ പകലും രാത്രിയും ആദിവാസികൾ കാൽനടയായാണ് ഇതുവഴി പോയിരുന്നത്. കാട്ടാനകളെപ്പേടിച്ച് ഇപ്പോൾ യാത്ര വാഹനങ്ങളിലാക്കി. വഴിക്കടവ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയോ ജീപ്പോ വാടകയ്ക്ക് വിളിക്കും. ഇരു കോളനികളിലുമുള്ള ഏകദേശം 150 കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്.