അതു കൊലപാതകം തന്നെ; മകൻ അറസ്റ്റിൽ
വേങ്ങര ∙ 6 മാസം മുൻപു വയോധികനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മകൻ അറസ്റ്റിൽ. വേങ്ങര ടൗൺ താഴെ അങ്ങാടിമാട്ടിൽ ബസാറിൽ കൊട്ടേക്കാട്ട് കരുവേപ്പിൽ അബ്ദുറഹ്മാൻ (75) ആണ് കൊല്ലപ്പെട്ടത്. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. മകൻ

വേങ്ങര ∙ 6 മാസം മുൻപു വയോധികനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മകൻ അറസ്റ്റിൽ. വേങ്ങര ടൗൺ താഴെ അങ്ങാടിമാട്ടിൽ ബസാറിൽ കൊട്ടേക്കാട്ട് കരുവേപ്പിൽ അബ്ദുറഹ്മാൻ (75) ആണ് കൊല്ലപ്പെട്ടത്. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. മകൻ മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. 2023 സെപ്റ്റംബർ 18ന് ആണ് അബ്ദുറഹ്മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.
സംശയം തോന്നിയ നാട്ടുകാർ വീട്ടിൽ വഴക്കു നടന്നതായി അറിയിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിയാണു മരണമെന്നു കണ്ടെത്തിയിരുന്നു. അബ്ദുറഹ്മാനും അൻവറും തമ്മിൽ അൻവറിന്റെ ചികിത്സയ്ക്കുള്ള പണം നൽകാത്തതിന്റെ പേരിൽ തർക്കം പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.തർക്കത്തിനിടെ അൻവർ അബ്ദുറഹ്മാനെ കഴുത്തു പിടിച്ച് അമർത്തിയതിനെ തുടർന്നാണു മരണം. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം വീടിനു പിന്നിലെ കുളത്തിൽ കൊണ്ടിട്ടു.
പിതാവിനെ കാണാനില്ല എന്ന് ബന്ധുക്കളെ ഫോണിൽ അറിയിച്ചതും അൻവറാണെന്ന് പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ, ഡിവൈഎസ്പി ടി.മനോജ്, വേങ്ങര എസ്എച്ച്ഒ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.