ജില്ലയിൽ 2798 പോളിങ് സ്റ്റേഷനുകൾ; പ്രശ്നബാധിത സ്റ്റേഷനുകൾ 92 എണ്ണം
നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട്, പോത്തുകല്ല്, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവോയിസ്റ്റ് ബാധിത മേഖലകളിലായി 82 ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളും തീരദേശ മേഖലയിൽ താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി 10 വൾനറബിൾ പോളിങ് സ്റ്റേഷനുകളുമാണ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്.

മലപ്പുറം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ 2798 പോളിങ് സ്റ്റേഷനുകൾ. 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്.
80 മാതൃകാ പോളിങ് സ്റ്റേഷനുകൾ
ജില്ലയിൽ 80 മാതൃകാപോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും 5 കേന്ദ്രങ്ങളിലാണ് ഇവ ഒരുക്കുന്നത്. ഇവിടെ വോട്ടർമാർക്ക് വിപുലമായ സൗകര്യങ്ങളുണ്ടാകും.
വനിതാ ഉദ്യോഗസ്ഥർ80 ഇടത്ത് നിയന്ത്രിക്കും
ജില്ലയിൽ 80 ബൂത്തുകൾ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥർ. ഓരോ മണ്ഡലത്തിലും സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള 5 വീതം ബൂത്തുകളാണ് വനിതാസൗഹൃദമാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥരും പൊലീസും എല്ലാം വനിതകൾ ആകും.
‘യുവ’ സ്റ്റേഷനുകൾരണ്ടിടത്ത്
നിലമ്പൂർ വനത്തിലെ ചോലനായ്ക്കർ, കാട്ടുനായ്ക്ക, പണിയ വോട്ടർമാർക്കായി ഒരുക്കുന്ന പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്കൂൾ, ഇരുട്ടുകുത്തിയിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പുതിയ പോളിങ് സ്റ്റേഷനുകളിൽ യുവ ഓഫിസർമാരാകും നിയന്ത്രിക്കുക.
പ്രശ്നബാധിതം 92
നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട്, പോത്തുകല്ല്, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവോയിസ്റ്റ് ബാധിത മേഖലകളിലായി 82 ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളും തീരദേശ മേഖലയിൽ താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി 10 വൾനറബിൾ പോളിങ് സ്റ്റേഷനുകളുമാണ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്.
അംഗപരിമിതർ നിയന്ത്രിക്കുന്ന 2 പോളിങ് സ്റ്റേഷനുകൾ
പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിൽ ഓരോ പോളിങ് സ്റ്റേഷനുകൾ അംഗപരിമിതരായിരിക്കും നിയന്ത്രിക്കുക.