തിരഞ്ഞെടുപ്പ് ഒരുക്കം അന്തിമഘട്ടത്തിൽ; ബൂത്തുകളിലേക്ക് വാഹനം റെഡി
മഞ്ചേരി ∙ തിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലെത്താൻ റൂട്ടുകളും വാഹനങ്ങളും സജ്ജം. മഞ്ചേരി, മലപ്പുറം, ഏറനാട് നിയമസഭാ മണ്ഡലങ്ങളിൽ 181 വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഏറനാട് താലൂക്കിലെ റൂട്ട് ഓഫിസർമാരുടെയും സെക്ടറൽ ഓഫിസർമാരുടെയും യോഗം നടത്തി. മഞ്ചേരി മണ്ഡലത്തിൽ 28 ബസ്, 5 വാൻ,

മഞ്ചേരി ∙ തിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലെത്താൻ റൂട്ടുകളും വാഹനങ്ങളും സജ്ജം. മഞ്ചേരി, മലപ്പുറം, ഏറനാട് നിയമസഭാ മണ്ഡലങ്ങളിൽ 181 വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഏറനാട് താലൂക്കിലെ റൂട്ട് ഓഫിസർമാരുടെയും സെക്ടറൽ ഓഫിസർമാരുടെയും യോഗം നടത്തി. മഞ്ചേരി മണ്ഡലത്തിൽ 28 ബസ്, 5 വാൻ, 28 ജീപ്പ് (7 സീറ്റ് വാൻ) എന്നിവയുണ്ടാകും. ഏറനാട് മണ്ഡലത്തിൽ 37 ബസ്, 24 ജീപ്പ്, മലപ്പുറം മണ്ഡലത്തിൽ 32 ബസ്, 27 ജീപ്പ് എന്നിങ്ങനെയാണ് ക്രമീകരണം. സെക്ടറൽ ഓഫിസർമാർക്ക് നിയോഗിച്ച വാഹനം 18 മുതൽ ഡ്യൂട്ടിക്ക് സജ്ജമാകണം. 10 ബൂത്തിന് ഒരു സെക്ടറൽ ഓഫിസർ എന്ന തോതിലാണ്.
താലൂക്കിലെ 3 മണ്ഡലങ്ങളിലായി 526 ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ച വാഹനങ്ങൾ 24ന് വോട്ടിങ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രത്തിലെത്തണം. മഞ്ചേരി മണ്ഡലത്തിലേത് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഏറനാട് മണ്ഡലത്തിന്റേത് ചുള്ളക്കാട് ഗവ. യുപി സ്കൂൾ, മലപ്പുറം മണ്ഡലത്തിന്റേത് ഗവ. കോളജ് മലപ്പുറം എന്നിവിടങ്ങളിലാണ് വിതരണം. റൂട്ട് ഓഫിസർക്കാണ് ഉദ്യോഗസ്ഥരെ അതത് ബൂത്തിലേക്ക് എത്തിക്കാനുള്ള ചുമതല. തദ്ദേശ സ്ഥാപന, വില്ലേജ് ഓഫിസ് ജീവനക്കാരെ റൂട്ട് ഓഫിസർമാരായി നിയമനം നൽകി. 3 മണ്ഡലത്തിലേക്ക് 3 വെൽഫെയർ ഓഫിസർമാരെ നിയമിച്ചു. പോളിങ് സാമഗ്രികളുടെ കിറ്റ് അടുത്ത ദിവസം നിറയ്ക്കും. തഹസിൽദാർ എം.കെ.കിഷോർ, ചീഫ് ട്രാൻസ്പോർട്ട് ഓഫിസർ സി.കെ.നജീബ്, ഡപ്യൂട്ടി തഹസിൽദാർ എം.മുകുന്ദൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.