ആറുവരിപ്പാത: കുന്നിടിച്ചതിനെ തുടർന്ന് വീടുകൾക്കു വിള്ളൽ; ബംഗ്ലാകുന്നിൽ വിദഗ്ധ സംഘമെത്തി
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിനായി കുന്നിടിച്ചതിനെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ബംഗ്ലാംകുന്ന് പ്രദേശത്ത് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തി. വീടുകളുടെ ചുമരുകളിലും ഭൂമിയിലും വിള്ളൽ സംഭവിച്ചതിനെ തുടർന്ന് വീടുകളും പ്രദേശവും വാസയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ച്

കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിനായി കുന്നിടിച്ചതിനെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ബംഗ്ലാംകുന്ന് പ്രദേശത്ത് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തി. വീടുകളുടെ ചുമരുകളിലും ഭൂമിയിലും വിള്ളൽ സംഭവിച്ചതിനെ തുടർന്ന് വീടുകളും പ്രദേശവും വാസയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനാണ് സംഘം ആദ്യഘട്ട പരിശോധന നടത്തിയത്.
ചെന്നൈ ഐഐടിയിലെ പ്രഫസർ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. ഇവർ വീണ്ടും പരിശോധനയ്ക്കായി എത്തുമെന്നാണു സൂചന. ഇതിനുശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുക. പ്രദേശത്തെ വീടുകൾ വാസയോഗ്യമല്ലെങ്കിൽ ദേശീയപാതാ അതോറിറ്റി സ്ഥലവും വീടുകളും ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക അനുവദിക്കുമെന്നാണ് അറിയുന്നത്.
കേടുപാടുകൾ സംഭവിച്ച 5 വീടുകളിലെ കുടുംബങ്ങൾ താമസം മാറിയിട്ടുണ്ട്. ഇവർക്കായി മാസംതോറം 8000 രൂപ വാടകയിനത്തിൽ ദേശീയപാത അതോറിറ്റി അനുവദിക്കും. 2 വീടുകൾക്കാണ് വലിയ രീതിയിൽ വിള്ളൽ സംഭവിച്ചിരുന്നതെങ്കിലും അപകട ഭീഷണിയെ തുടർന്ന് മുഴുവൻ വീടുകളിലെ ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു.
ആറുവരിപ്പാതയുടെ ഭാഗമായി കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്തെ ബംഗ്ലാംകുന്നിടിച്ച് താഴ്ത്തിയ ഭാഗത്തെ 5 വീടുകൾക്കാണ് വിള്ളൽ സംഭവിച്ചത്. വീടുകളുടെ ചുമരുകളും തറകളും കിണറുകളുടെ ചുറ്റുമതിലുമടക്കം വിണ്ട നിലയിലാണ്. പ്രദേശത്തെ ഭൂമിലും വലിയതോതിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
താഴ്ത്തിയ ഭാഗത്തെ മണ്ണിടിഞ്ഞതോടെയാണ് മുകൾഭാഗത്തെ ഭൂമിയും വീടുകളും വീണ്ടുകീറിയത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് മണ്ണിട്ട് അടച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗം മുഴുവൻ കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കുമെന്നാണു വിവരം.