നട്ടപ്പാതിരയ്ക്ക് 50 കി.മീ ഓടി പിറന്നാളാഘോഷം; വേറിട്ട ആഘോഷം പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ ∙ 50–ാം ജന്മദിനത്തിൽ നട്ടപ്പാതിരായ്ക്ക് 50 കിലോ മീറ്റർ ഓടി വേറിട്ട പിറന്നാളാഘോഷം. ആനമങ്ങാട് സ്വദേശി പി.എം.ഷംസാദ് അലിയാണ് ദീർഘദൂരം ഓടി ജന്മദിനം ആഘോഷിച്ചത്. ആരോഗ്യത്തെയും വ്യായാമ ശീലത്തെയും പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശമാണ് ഓട്ടത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഷംസാദ് അലി. രാത്രി പന്ത്രണ്ടരയോടെ ആനമങ്ങാട് നിന്നും ആരംഭിച്ച് പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് വരെയും തിരിച്ച് പെരിന്തൽമണ്ണ പൊന്ന്യാകുർശി വരെയുമാണ് ഓടിയത്.

തുടർന്ന് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കി. മാരത്തണുകളിലെ സജീവ സാന്നിധ്യമായ സോൾസ് ഓഫ് പെരിന്തൽമണ്ണ എന്ന കൂട്ടായ്മയിലെ അംഗമാണ് ഷംസാദ് അലി. സോൾസ് ഓഫ് പെരിന്തൽമണ്ണ സെക്രട്ടറി യാസർ പൂപ്പലം, ജോ.സെക്രട്ടറി കെ.അൻവർ, ടി.കെ.അനിയൻ ഉണ്ണി, കെ.ടി.നിസാർ, വി.കെ.കൃഷ്‌ണകുമാർ തുടങ്ങിയവർ ആഘോഷത്തിന്റെ ഭാഗമായി. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സൽ യാത്ര ഉദ്ഘാടനം ചെയ്‌തു. കെ.അലി അക്‌ബർ, യു.അജയൻ, ഇ.പി.അയൂബ്, ഷമീർ കണ്ടപ്പാടി, സത്താർ ആനമങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ആനമങ്ങാട് യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ഷംസാദ് അലി.