പൂക്കോട്ടൂർ∙ മുസ്‌ലിം ലീഗിനെയും സമസ്തയെയും പാണക്കാട് കുടുംബത്തെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബവും സമസ്തയും ഒരു ശരീരവും മനസ്സുമാണ്. ലീഗിന്റെ ശക്തി സമസ്തയാണ്. സമസ്തയുടെ ഊർജം ലീഗാണ്. ഇതൊന്നും ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂക്കോട്ടൂർ∙ മുസ്‌ലിം ലീഗിനെയും സമസ്തയെയും പാണക്കാട് കുടുംബത്തെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബവും സമസ്തയും ഒരു ശരീരവും മനസ്സുമാണ്.  ലീഗിന്റെ ശക്തി സമസ്തയാണ്. സമസ്തയുടെ ഊർജം ലീഗാണ്. ഇതൊന്നും ആരും എഴുതിവച്ചതല്ല. മറിച്ച് പരമ്പരാഗതമായി കൈമാറി വന്ന സുകൃതമാണ്. ഈ ഐക്യത്തിന്റെയും ഒരുമയുടെയും മനസ്സ് കാത്തുസൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് നിലവിലെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

പാണക്കാട് തങ്ങൾ കുടുംബാംഗങ്ങൾ ഖാസി സ്ഥാനം വഹിക്കുന്ന മഹല്ലുകളുടെയും ഭാരവാഹിത്വം വഹിക്കുന്ന സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ പാണക്കാട് ഖാസി ഫൗണ്ടേഷന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉലമാക്കളും ഉമറാക്കളും സാധാരണക്കാരും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അത് സമസ്തയുടെയും ലീഗിന്റെയും യോജിപ്പുകൂടിയാണ്.  

ADVERTISEMENT

പള്ളികളും സ്ഥാപനങ്ങളും മത–ഭൗതിക സമന്വയ സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ദേശീയതലത്തിൽ സാമുദായിക ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും ഉണ്ടാകേണ്ടതുണ്ട്. അതിന് മഹല്ലുകളിൽ തുടക്കമിടണം. എന്നാൽ ഐക്യത്തിന് തുരങ്കം വയ്ക്കുന്നവരെ മുളയിലേ നുള്ളുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 

സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ നാഇബ് ഖാസിയുമായ കെ.ടി.ഹംസ മുസല്യാർ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, എംഎൽഎമാരായ പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, യു.ഷാഫി ഹാജി, അബ്ദുറഹിമാൻ കല്ലായി, എം.സി.മായിൻ ഹാജി, സലീം എടക്കര, പി.എ.സലാം എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

വിവിധ സെഷനുകളിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഫൈസി മലയമ്മ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി എന്നിവർ പ്രസംഗിച്ചു. പാണക്കാട് ഖാസി ഫൗണ്ടേഷൻ കർമപദ്ധതി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഡോ. ഇ.മുഹമ്മദ് റഫീഖ് എന്നിവർ അവതരിപ്പിച്ചു. സമാപന പ്രാർഥനയ്ക്ക് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

ജലീലിനും സിപിഎമ്മിനും എതിരെ ബഹാവുദ്ദീൻ നദ്‌വി
കെ.ടി.ജലീൽ എംഎൽഎയെയും സിപിഎമ്മിനെയും പരോക്ഷമായി വിമർശിച്ച് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. സമസ്തയുമായി പുലബന്ധം പോലുമില്ലാത്ത ഒരാൾ സമസ്തയ്ക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നുണ്ടെന്നും അയാളുടെ ആദർശവും ആശയവുമൊക്കെ സുന്നത്ത് ജമാഅത്തിന് എതിരാണെന്നും നദ്‌വി പറഞ്ഞു.സമസ്തയുടെ മദ്രസയിൽ പഠിച്ചുവെന്ന ബന്ധം മാത്രമാണ് അയാൾക്കുള്ളത്. എനിക്കെതിരെയും അയാൾ പോസ്റ്റിടാറുണ്ട്.

ADVERTISEMENT

എന്നാൽ അത് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം സമുദായം രണ്ടാം തരം പൗരന്മാരാകാതിരിക്കാനെന്നു പറഞ്ഞ് പ്രചാരണം നടത്തുന്ന ചില രാഷ്ട്രീയ പാർട്ടികളുണ്ട്. മുസ്‌ലിം പെൺകുട്ടികളുടെ തട്ടം വലിച്ചുകീറിയത് അന്തസ്സായി പറയുകയും എന്നാൽ പരസ്യം കൊടുക്കുമ്പോൾ മക്കനയിട്ടവരുടേത് തന്നെ കൊടുക്കുകയും ചെയ്യുന്നവരാണ് അവരെന്നും സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു.