തിരൂരിൽ ട്രെയിനിൽനിന്ന് വീണ സ്ത്രീയെ വലിച്ചുകയറ്റി ആർപിഎഫ് ഉദ്യോഗസ്ഥൻ
തിരൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിനടിയിലേക്കു കാൽ പോയ വയോധികയെ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്. രാവിലെ 8ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടന്നുവന്ന എറണാകുളം – പുണെ

തിരൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിനടിയിലേക്കു കാൽ പോയ വയോധികയെ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്. രാവിലെ 8ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടന്നുവന്ന എറണാകുളം – പുണെ എക്സ്പ്രസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബത്തോടെ എത്തിയ 2 സ്ത്രീകൾ ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വണ്ടി നീങ്ങിത്തുടങ്ങി.
ഉള്ളിലേക്കു കയറിയ സ്ത്രീകളിൽ ഒരാൾ നിലത്തേക്കു വീഴാൻ പോവുകയും ഒരാൾ വീഴുകയും ചെയ്തു. നിലത്തു വീണ സ്ത്രീയുടെ കാൽ ട്രെയിനിനടിയിലേക്കു പോയി. ഈ സമയംഡ്യൂട്ടിക്കുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ.എസ്.സുരേഷ് കുമാർ, വീഴാൻ പോയ സ്ത്രീയെ തള്ളി അകത്തേക്കു കയറ്റുകയും നിലത്തേക്കു വീണ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയും ചെയ്തു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റി അയയ്ക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് 3 വർഷമായി തിരൂരിൽ ജോലി ചെയ്യുന്നു.