‘തായ് ഗോൾഡ്’ എന്ന ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒരാൾകൂടി അറസ്റ്റിൽ
കരിപ്പൂർ ∙ ‘തായ് ഗോൾഡ്’ എന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി പിടിയിൽ. മലപ്പുറം വേങ്ങര കുറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻകോയ (38) ആണു പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 6 ആയി. ദിവസങ്ങൾക്കു മുൻപ് കോഴിക്കോട് വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്നു 2 പേരെയും

കരിപ്പൂർ ∙ ‘തായ് ഗോൾഡ്’ എന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി പിടിയിൽ. മലപ്പുറം വേങ്ങര കുറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻകോയ (38) ആണു പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 6 ആയി.
ദിവസങ്ങൾക്കു മുൻപ് കോഴിക്കോട് വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്നു 2 പേരെയും വയനാട്ടിൽനിന്ന് ഒരാളെയും പിടികൂടിയിരുന്നു. 45 ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കുന്ന തായ് ഗോൾഡ് എന്ന ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ 2 പേർകൂടി പിടിയിലായി. തുടരന്വേഷണത്തിലാണ് സെയ്ദ് ഹുസൈൻ കോയ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഡിവൈഎസ്പി എ.എം.സിദ്ദീഖ്, കരിപ്പൂർ ഇൻസ്പെക്ടർ എസ്.രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.