ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ നമ്പൂതിരിച്ചിത്രം സംരക്ഷിക്കും
എടപ്പാൾ ∙ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമകളുറങ്ങുന്ന നടുവട്ടത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അദ്ദേഹം വരച്ച അമൂല്യചിത്രം പുനർജനിക്കും. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം വരച്ച ചിത്രം സംരക്ഷിക്കാൻ നടപടിയുമായി വട്ടംകുളം പഞ്ചായത്ത് രംഗത്തെത്തി. സംസ്ഥാന പാതയിലെ നടുവട്ടത്ത്

എടപ്പാൾ ∙ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമകളുറങ്ങുന്ന നടുവട്ടത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അദ്ദേഹം വരച്ച അമൂല്യചിത്രം പുനർജനിക്കും. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം വരച്ച ചിത്രം സംരക്ഷിക്കാൻ നടപടിയുമായി വട്ടംകുളം പഞ്ചായത്ത് രംഗത്തെത്തി. സംസ്ഥാന പാതയിലെ നടുവട്ടത്ത് പുനർനിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് നമ്പൂതിരി വരച്ച ചിത്രം സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് മനോരമ വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഗ്നേയ് നന്ദൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, വൈസ് പ്രസിഡന്റ് ഫസീല സജീബ്, ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ തുടങ്ങിയവർ ബസ് സ്റ്റോപ്പിൽ സന്ദർശനം നടത്തി.
ചിത്രം നശിച്ചത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത് സംരക്ഷിക്കാനുള്ള ചെലവ് കണക്കാക്കി പദ്ധതിയിൽ തുക വകയിരുത്തിയ ശേഷം ചില്ലിട്ട് സൂക്ഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. കാത്തിരിപ്പുകേന്ദ്രത്തിൽ സ്ത്രീകൾ വിശ്രമിക്കുന്ന സ്ഥലത്തിന് മുൻവശത്തായി നമ്പൂതിരി വരച്ച ചിത്രമാണ് സംരക്ഷണമില്ലാത്തതിനെ തുടർന്ന് നശിച്ചിരുന്നത്. നടപടി സ്വീകരിക്കുന്നതോടെ നമ്പൂതിരിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഇത് ഉപകരിക്കും.