നിലമ്പൂർ ∙ കനത്ത മഴയെത്തുടർന്ന് കാഞ്ഞിരപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് 3 യുവാക്കൾ വനത്തിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി വൈകിട്ട് എട്ടരയോടെയാണ് ഇവരെ രക്ഷിച്ചത്. ചാലിയാർ പഞ്ചായത്തിൽ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിന്റെ തടയണയുടെ താഴെ വിജനപ്രദേശത്ത് ഇന്നലെയാണ് സംഭവം. ചുങ്കത്തറയിലുള്ള 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ കനത്ത മഴയെത്തുടർന്ന് കാഞ്ഞിരപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് 3 യുവാക്കൾ വനത്തിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി വൈകിട്ട് എട്ടരയോടെയാണ് ഇവരെ രക്ഷിച്ചത്. ചാലിയാർ പഞ്ചായത്തിൽ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിന്റെ തടയണയുടെ താഴെ വിജനപ്രദേശത്ത് ഇന്നലെയാണ് സംഭവം. ചുങ്കത്തറയിലുള്ള 6 അംഗ സംഘം ഉല്ലസിക്കാൻ ഇന്നലെ ഉച്ചയോടെയാണ് ഇവിടെയെത്തിയത്. അപ്പോൾ കാഞ്ഞിരപ്പുഴയിൽ വെള്ളം കുറവായിരുന്നു. പുഴകടന്ന് യുവാക്കൾ അക്കരെ പന്തീരായിരം വനത്തിൽ പ്രവേശിച്ചപ്പോഴേക്കും  ഉൾവനത്തിൽ കനത്ത മഴ തുടങ്ങി.

അഞ്ചരയോടെ പുഴയിൽ ജലനിരപ്പ് ഉയർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. വെള്ളപ്പൊക്കത്തിന് താെട്ടുമുൻപ് 3 പേർ മറുകരയെത്തി. അവർ പറഞ്ഞാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ലൈഫ് ഗാർഡ് മാട്ടേൻ കബീറിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇരുട്ടുമൂടിയതിനാൽ വിജയിച്ചില്ല. പിന്നീട് നിലമ്പൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി. വെളിച്ചം ക്രമീകരിച്ചു. പുഴയ്ക്കുകുറുകേ കെട്ടിയ വടത്തിലൂടെ മൂവരെയും രക്ഷിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എൻ.ഹരീഷ് കുമാർ നേതൃത്വം നൽകി.