നാടുകാണി വഴി തമിഴ്നാട്ടിലേക്കു പോകുന്ന സഞ്ചാരികൾ ജാഗ്രതൈ; പ്ലാസ്റ്റിക് കൈവശമുണ്ടെങ്കിൽ പണികിട്ടും
∙ നാടുകാണി വഴി തമിഴ്നാട്ടിലേക്കു പോകുന്ന സഞ്ചാരികൾ ജാഗ്രതൈ. പ്ലാസ്റ്റിക് കൈവശമുണ്ടെങ്കിൽ പണികിട്ടും. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് ആനമറിയിൽ പ്ലാസ്റ്റിക് ചെക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. രണ്ടു ഘട്ടങ്ങളായാണു ചെക്പോസ്റ്റിന്റെ പ്രവർത്തനം. ജില്ലാ ഭരണകൂടത്തിന്റെ

നാടുകാണി വഴി തമിഴ്നാട്ടിലേക്കു പോകുന്ന സഞ്ചാരികൾ ജാഗ്രതൈ. പ്ലാസ്റ്റിക് കൈവശമുണ്ടെങ്കിൽ പണികിട്ടും. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് ആനമറിയിൽ പ്ലാസ്റ്റിക് ചെക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. രണ്ടു ഘട്ടങ്ങളായാണു ചെക്പോസ്റ്റിന്റെ പ്രവർത്തനം. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വഴിക്കടവ് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടം ബോധവൽക്കരണം
പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ബോധവൽക്കരണമാണ് ഈ ഘട്ടത്തിലെ പ്രധാന പരിപാടി. ചെക്പോസ്റ്റിൽ ഹരിത കർമസേനാ പ്രവർത്തകർ പ്ലാസ്റ്റിക്കിന്റെ അപകടം വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യും. ഒരു മാസം ബോധവൽക്കരണ ഘട്ടം തുടരും. ഈ ഘട്ടത്തിൽ ഹരിത കർമസേനാ പ്രവർത്തകരാണു ചെക്പോസ്റ്റിലുണ്ടാകുക
രണ്ടാം ഘട്ടം പിടിച്ചെടുക്കൽ
രണ്ടാംഘട്ടത്തിൽ വാഹനത്തിൽ പ്ലാസ്റ്റിക്കുണ്ടെങ്കിൽ അതു പിടിച്ചെടുക്കും. പകരം കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി നൽകും. ഇതിനു പണം നൽകേണ്ടിവരും. ഇതിനായി കുടുംബശ്രീ പ്രത്യേക തുണിസഞ്ചികൾ ഉടൻ നിർമാണം തുടങ്ങും. ഈ ഘട്ടത്തിൽ ഹരിത കർമസേനയ്ക്കു പുറമേ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സാന്നിധ്യവും ചെക്പോസ്റ്റുലുണ്ടാകും.
പിഴയുമുണ്ടാകും
രണ്ടാംഘട്ടത്തിൽ പ്ലാസ്റ്റിക് പിടിച്ചെടുത്ത് കുടുംബശ്രീ ഉൽപന്നം നൽകുന്നതിനൊപ്പം ശിക്ഷയായി പിഴയും ഈടാക്കും. പിഴ എത്രയെന്നു തീരുമാനിച്ചിട്ടില്ല.
ഏതെല്ലാം പ്ലാസ്റ്റിക് ?
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും നിരോധനമുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ, കവറുകൾ, ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ടാകും.