കുളത്തിൽ വീണ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേന മുങ്ങിയെടുത്തു
പെരിന്തൽമണ്ണ∙ അബദ്ധത്തിൽ കുളത്തിൽ വീണ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോൺ മുങ്ങിയെടുത്തു നൽകി അഗ്നിരക്ഷാ സേന. കരിമ്പനയ്‌ക്കൽ മുഹമ്മദലിയുടെ ഐ ഫോൺ ആണ് പുത്തനങ്ങാടി വടക്കേക്കരയിലെ കുളത്തിൽ വീണത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം

പെരിന്തൽമണ്ണ∙ അബദ്ധത്തിൽ കുളത്തിൽ വീണ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോൺ മുങ്ങിയെടുത്തു നൽകി അഗ്നിരക്ഷാ സേന. കരിമ്പനയ്‌ക്കൽ മുഹമ്മദലിയുടെ ഐ ഫോൺ ആണ് പുത്തനങ്ങാടി വടക്കേക്കരയിലെ കുളത്തിൽ വീണത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഉടൻ തന്നെ ഫയർ ആൻഡ് റസ്‌ക്യു സ്‌കൂബാ ടീം അംഗങ്ങളായ മുഹമ്മദ് ഷിബിൻ, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. ചെളിയിൽ താഴ്‌ന്ന നിലയിലായിരുന്നു ഫോൺ. ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ സഫീർ, മുഹമ്മദ് ഫായിസ്, നസീം, ശിവദാസൻ എന്നിവരും പങ്കെടുത്തു.