അങ്ങാടിപ്പുറത്തെ പാലിയേറ്റീവിന് കെട്ടിടം പണിയാൻ മെഗാ ബിരിയാണി ചാലഞ്ച്
അങ്ങാടിപ്പുറം ∙ വിമുക്ത ഭടൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ അങ്ങാടിപ്പുറത്തെ പെയിൻ ആൻഡ് പാലിയേറ്റീവിന് കെട്ടിടം നിർമിക്കാൻ മെഗാ ബിരിയാണി ചാലഞ്ചൊരുക്കി നാട്. ചാലഞ്ചിൽ ആറായിരം ബിരിയാണിപ്പൊതികളാണ് ഒരുക്കിയത്.പുത്തനങ്ങാടിയിൽ വടക്കേക്കര ശ്രീശരവണയിൽ ടി.പി.കുഞ്ഞിരാമൻ നായർ സൗജന്യമായി വിട്ടു നൽകിയ 23 സെന്റ്

അങ്ങാടിപ്പുറം ∙ വിമുക്ത ഭടൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ അങ്ങാടിപ്പുറത്തെ പെയിൻ ആൻഡ് പാലിയേറ്റീവിന് കെട്ടിടം നിർമിക്കാൻ മെഗാ ബിരിയാണി ചാലഞ്ചൊരുക്കി നാട്. ചാലഞ്ചിൽ ആറായിരം ബിരിയാണിപ്പൊതികളാണ് ഒരുക്കിയത്. പുത്തനങ്ങാടിയിൽ വടക്കേക്കര ശ്രീശരവണയിൽ ടി.പി.കുഞ്ഞിരാമൻ നായർ സൗജന്യമായി വിട്ടു നൽകിയ 23 സെന്റ് സ്ഥലത്ത് കെട്ടിടം പണികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിനുള്ള ആദ്യ സംഭാവനയായി 11111 രൂപയും സ്ഥലം നൽകിയപ്പോൾ അദ്ദേഹം കൈമാറിയിരുന്നു.
വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളും സന്നദ്ധ സംഘടനകളും വ്യാപാരികളുമെല്ലാം ബിരിയാണി ചാലഞ്ചിന്റെ ഭാഗമായി. പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥികളും സ്‌റ്റാഫ് അംഗങ്ങളും ചേർന്ന് 1454 പേർ ബിരിയാണി വാങ്ങി. ഭക്ഷണം തയാറാക്കുന്നതിന് പന്തലൊരുക്കിയത് പന്തൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ്. കേരള സ്‌റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് മങ്കട മണ്ഡലം കമ്മിറ്റി പ്രവർത്തകർ ബിരിയാണി സൗജന്യമായി പാചകം ചെയ്‌തു നൽകി. പാലിയേറ്റീവ് കെട്ടിട നിർമാണ ചെയർമാൻ ബേബി വാത്താച്ചിറ, കൺവീനർ ചോലയിൽ കുഞ്ഞിമൊയ്‌തീൻ, ട്രഷറർ സേതു, പാലിയേറ്റീവ് പ്രസിഡന്റ് കുര്യാക്കോസ്, സെക്രട്ടറി കെ.ടി.നൗഷാദ് അലി, ട്രഷറർ പ്രകാശ് മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.