വിദ്യാർഥികളെ കൊണ്ടുപോയ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു
തിരുനാവായ ∙ സ്കൂളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. പിൻവശത്തേക്കു താഴ്ന്ന് നിന്ന വാഹനത്തിൽനിന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തിയത് ഓടിയെത്തിയ നാട്ടുകാരാണ്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തിരുനാവായ എടക്കുളം സലഫി മസ്ജിദിനു സമീപത്ത്

തിരുനാവായ ∙ സ്കൂളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. പിൻവശത്തേക്കു താഴ്ന്ന് നിന്ന വാഹനത്തിൽനിന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തിയത് ഓടിയെത്തിയ നാട്ടുകാരാണ്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തിരുനാവായ എടക്കുളം സലഫി മസ്ജിദിനു സമീപത്ത് ഇന്നലെ രാവിലെ 9.15നാണ് സംഭവം. കുട്ടികളുമായി പോയ വാനിന്റെ പിന്നിലെ ടയറാണ് ആക്സിൽ പൊട്ടി ഊരിത്തെറിച്ചത്.
വാനിന്റെ ടയറുകൾ ദ്രവിച്ച നിലയിലായിരുന്നു. ഇതു ചോദ്യംചെയ്തതോടെ ഡ്രൈവർ കയർത്തു സംസാരിച്ചെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഓൺലൈൻ വഴി വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഒരു വർഷം മുൻപ് ഇൻഷുറൻസ് തീർന്നെന്നു മനസ്സിലാക്കി. ഒരു വർഷം മുൻപ് പുക പരിശോധിച്ച സർട്ടിഫിക്കറ്റിന്റെ കാലാവധിയും തീർന്നതാണ്. രക്ഷപ്പെട്ട വിദ്യാർഥികളെ പിന്നീട് ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് അയച്ചു. രേഖകൾ പോലുമില്ലാതെ അപകടാവസ്ഥയിലായ വാഹനങ്ങളിൽ വിദ്യാർഥികളെ സ്കൂളിലേക്കു കൊണ്ടുപോകുന്നവർക്കെതിരെ കർശനനടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.