കുറ്റിപ്പുറം ∙ കഴിഞ്ഞ പ്രളയകാലത്തെ റെക്കോർഡ് ജലനിരപ്പിലെത്തി ഭാരതപ്പുഴ ഇരുകരയുംമുട്ടി കുത്തിയൊഴുകുന്നു. 2018നു ശേഷം ഭാരതപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. കുറ്റിപ്പുറം മിനിപമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് പുഴ നിറഞ്ഞൊഴുകി. മിനിപമ്പ കടവിലെ ശിവപ്രതിമ ഭൂരിഭാഗവും മൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിപ്പുറം ∙ കഴിഞ്ഞ പ്രളയകാലത്തെ റെക്കോർഡ് ജലനിരപ്പിലെത്തി ഭാരതപ്പുഴ ഇരുകരയുംമുട്ടി കുത്തിയൊഴുകുന്നു. 2018നു ശേഷം ഭാരതപ്പുഴയിലുണ്ടായ ഏറ്റവും ഉയർന്ന ജലനിരപ്പാണ് 30ന് രേഖപ്പെടുത്തിയത്. കുറ്റിപ്പുറം മിനിപമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് പുഴ നിറഞ്ഞൊഴുകി. മിനിപമ്പ കടവിലെ ശിവപ്രതിമ ഭൂരിഭാഗവും മൂടിയ നിലയിലാണ്. മിനിപമ്പയിലേക്കു സന്ദർശകരെ നിരോധിച്ചിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലെ കുറ്റിപ്പുറം നിളയോരം പാർക്ക് താൽക്കാലികമായി അടച്ചു. പുഴയോരത്തെ ഒട്ടേറെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഭാരതപ്പുഴയിലെ തുരുത്തുകളെല്ലാം വെള്ളം മൂടി. ചമ്രവട്ടം അയ്യപ്പക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. ഭാരതപ്പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

തിരുനാവായയിൽ കടവുകൾ മുങ്ങി
തിരൂർ ∙ കർക്കടക വാവ് ബലിതർപ്പണത്തിനുള്ള തയാറെടുപ്പുകൾക്കിടെ, ഭാരതപ്പുഴ നിറഞ്ഞ് തിരുനാവായ ക്ഷേത്രത്തിലെ കടവുകൾ മുങ്ങിത്തുടങ്ങി. കടവുകളിലെ 2 പടികൾ മാത്രമാണ് ഇപ്പോൾ വെള്ളത്തിനു പുറത്തുള്ളത്. വാവിനു മുൻപു പുഴയിൽ വെള്ളം താഴുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തിരുനാവായ പല്ലാർ, തിരുത്തി മേഖലകളിൽ വെള്ളം ഉയർന്നതോടെ ഈ ഭാഗങ്ങൾ ഒറ്റപ്പെട്ടു. തിരൂർ പുഴ കരകവിഞ്ഞതോടെ തിരൂർ പനമ്പാലത്തും വെള്ളം കയറി. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.

ADVERTISEMENT

ഭാരതപ്പുഴ കവിഞ്ഞുയർന്നപ്പോൾ ചമ്രവട്ടം ക്ഷേത്രത്തിൽ അയ്യപ്പന് ആറാട്ട്

തിരൂർ ∙ ഭാരതപ്പുഴ കവിഞ്ഞു കയറിയതോടെ ചമ്രവട്ടം അയ്യപ്പന് ആറാട്ട് നടന്നു. ഉത്സവവും ആറാട്ടുമില്ലാത്ത ഈ ക്ഷേത്രത്തിൽ പുഴയിൽ വെള്ളം കയറുമ്പോഴാണ് ആറാട്ട് നടക്കാറുള്ളത്. ചമ്രവട്ടത്തെ ഒരു തുരുത്തിലാണ് മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

2018 ലെ പ്രളയത്തിനുശേഷം നിളയുടെ രൗദ്രഭാവം ഇന്നലെ വീണ്ടും ദൃശ്യമായി. ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിലേക്ക് വെള്ളം ഇരച്ചു കയറിയപ്പോൾ.
ADVERTISEMENT

ഈ തുരുത്തിലേക്ക് ഇന്നലെ രാവിലെ 10 മണിയോടെ വെള്ളമെത്തിയിരുന്നു.ഉച്ചയ്ക്കു ശേഷം ക്ഷേത്രത്തിലേക്കും വെള്ളം കയറിത്തുടങ്ങി. വൈകിട്ടോടെ  തൃപ്പടി കവിഞ്ഞ് ശ്രീകോവിലിലേക്കും വെള്ളമെത്തി. ഇതോടെയാണ് ആറാട്ടുണ്ടായത്. ഇതിനു മുൻപ് 2018ലും 2019ലുമാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. ഇന്നലെ വിവരമറിഞ്ഞ് ഒട്ടേറെ ഭക്തരും ഇവിടെയെത്തി.

English Summary:

Bharatapuzha Flood Causes Record Inundation, Prompts Warnings