കരിപ്പൂർ വിമാനാപകടമുണ്ടായിട്ട് ഇന്നു 4 വർഷം; സ്മാരകമായി ആശുപത്രി
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടത്തിന് ഇന്ന് 4 വർഷം. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരോടുള്ള നന്ദി സൂചകമായി ആശുപത്രി കെട്ടിടം ഉയരും. വിമാനാപകടം നടന്ന നെടിയിരുപ്പ് പാലക്കാപറമ്പിനുസമീപം ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത്, അന്നു രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടത്തിന് ഇന്ന് 4 വർഷം. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരോടുള്ള നന്ദി സൂചകമായി ആശുപത്രി കെട്ടിടം ഉയരും. വിമാനാപകടം നടന്ന നെടിയിരുപ്പ് പാലക്കാപറമ്പിനുസമീപം ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത്, അന്നു രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് ആരോഗ്യ കേന്ദ്രം പണിയുന്നത്.
2020 ഓഗസ്റ്റ് ഏഴിനു രാത്രിയായിരുന്നു അപകടം. 184 യാത്രക്കാരും 6 ജീവനക്കാരുമായി ദുബായിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്. വൈമാനികർ ഉൾപ്പെടെ 21 പേർ മരിച്ചു. 169 പേർ രക്ഷപ്പെട്ടു. റൺവേയിൽനിന്നു തെന്നി ടേബിൾ ടോപ് റൺവേയിൽനിന്ന് താഴ്ചയിലേക്കുപതിച്ച വിമാനം മൂന്നായി പിളർന്നു.
ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. കോവിഡ് നിയന്ത്രണങ്ങളും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞ് അപകടത്തിൽപെട്ടവരെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരുടെ ഇടപെടൽ ലോക ശ്രദ്ധ നേടി.
രക്ഷാ പ്രവർത്തനം നടത്തിയ നാട്ടുകാരോട് നന്ദി പ്രകടിപ്പിച്ച് മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സ്മാരകമായി ആശുപത്രി പണിയുന്നത്. രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ ആശ്രിതരുമാണ് ആവശ്യമായ തുക നൽകുന്നത്. പ്രവൃത്തി ഉദ്ഘാടനം ഇന്നു രാവിലെ 10ന് നഗരസഭാ ആക്ടിങ് ചെയർമാൻ അഷ്റഫ് മടാൻ നിർവഹിക്കും.
കെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി, കൺവീനർ റഹിം വയനാട് എന്നിവർ അറിയിച്ചു. രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങളും രക്ഷാപ്രവർത്തകരും ഇന്ന് ഇതോടനുബന്ധിച്ചു സംഗമിക്കും.
വലിയ വിമാനങ്ങളില്ല: റെസ വികസനം പുരോഗമിക്കുന്നു
∙ വിമാനം അപകടത്തിൽപെട്ട അന്ന് നിർത്തിയതാണ് കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ്. ടേബിൾ ടോപ് റൺവേ ആയതിനാൽ സുരക്ഷാ മേഖലയായ റെസ നീളം കൂട്ടണമെന്നാണ് നിർദേശം. നിലവിൽ ഇരുഭാഗത്തും 90 മീറ്റർ വീതമാണു റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ). അവ 240 മീറ്റർ വീതമാക്കണം. സ്ഥലം ഏറ്റെടുത്ത് അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽനിന്ന് 12.5 ഏക്കർ ഏറ്റെടുത്തു. സ്ഥലം നിരപ്പാക്കൽ അവസാനഘട്ടത്തിലാണ്. ഇനി വശങ്ങൾ കെട്ടി മണ്ണിട്ട് ഉയർത്തണം. അതേസമയം, പരിമിതികൾക്കുള്ളിലും കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു കൂടുതൽ വിമാന സർവീസുകൾ നടത്താൻ വിവിധ വിമാനക്കമ്പനികൾ എത്തുന്നതു വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഇൻഡിഗോയും മലേഷ്യയിലെ ക്വാലലംപുരിലേക്ക് എയർ ഏഷ്യയും സർവീസ് ആരംഭിച്ചത് അടുത്തിടെയാണ്.