പാലപ്പെട്ടി-അജ്മേർ നഗർ റോഡ് പുനർനിർമാണം വൈകുന്നു; ചുറ്റിമടുത്ത് നാട്
വെളിയങ്കോട് ∙ കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി-അജ്മേർ നഗർ റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, തട്ടുപറമ്പ് മേഖലയെ ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് മാസങ്ങൾക്ക് മുൻപുണ്ടായ കടലാക്രമണത്തിൽ തകർന്നത്.റോഡിന്റെ താഴെയുള്ള മണ്ണ് കടൽ എടുത്തതോടെ റോഡ് തകരുകയും റോഡിന്റെ

വെളിയങ്കോട് ∙ കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി-അജ്മേർ നഗർ റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, തട്ടുപറമ്പ് മേഖലയെ ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് മാസങ്ങൾക്ക് മുൻപുണ്ടായ കടലാക്രമണത്തിൽ തകർന്നത്. റോഡിന്റെ താഴെയുള്ള മണ്ണ് കടൽ എടുത്തതോടെ റോഡ് തകരുകയും റോഡിന്റെ വശങ്ങൾ ഇല്ലാതാകുകയും ചെയ്തു.
പാലപ്പെട്ടിയിൽ നിന്ന് അജ്മേർ നഗറിലേക്കും വെളിയങ്കോട് പഞ്ചായത്തിന്റെ തീര മേഖലയിലേക്കും വേഗത്തിൽ എത്തിച്ചേരുന്ന റോഡാണ് 15 മീറ്ററോളം തകർന്നു കിടക്കുന്നത്. ഇരുനൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലൂടെ വാഹന ഗതാഗതം നിലച്ചതോടെ കിലോമീറ്ററോളം ചുറ്റി വേണം ലക്ഷ്യ സ്ഥലത്തേക്ക് എത്താൻ. സംരക്ഷണഭിത്തി കെട്ടിയാൽ മാത്രമേ റോഡ് പുനർനിർമിക്കാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.നടപടി വേഗത്തിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.