കരിപ്പൂർ ∙ പരിമിതികളുടെയും പ്രതിസന്ധികളുടെയും കഥ പറഞ്ഞിരിക്കാതെ, കിട്ടിയ സമയംകൊണ്ടു കോഴിക്കോട് വിമാനത്താവളത്തെ ലോക രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ പ്രയത്നിച്ച് കരിപ്പൂരിനു വലിയ പ്രതീക്ഷകൾ നൽകി പടിയിറങ്ങുകയാണ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്. റൺവേ അനുബന്ധ വികസനം, ആഭ്യന്തര ടെർമിനലിനു രാജ്യാന്തര മുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ പരിമിതികളുടെയും പ്രതിസന്ധികളുടെയും കഥ പറഞ്ഞിരിക്കാതെ, കിട്ടിയ സമയംകൊണ്ടു കോഴിക്കോട് വിമാനത്താവളത്തെ ലോക രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ പ്രയത്നിച്ച് കരിപ്പൂരിനു വലിയ പ്രതീക്ഷകൾ നൽകി പടിയിറങ്ങുകയാണ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്. റൺവേ അനുബന്ധ വികസനം, ആഭ്യന്തര ടെർമിനലിനു രാജ്യാന്തര മുഖം നൽകൽ, കൂടുതൽ ആഭ്യന്തര– രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കൽ തുടങ്ങി കുറഞ്ഞ കാലത്തിനിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചാണു പടിയിറക്കം.

2022 മേയ് ആറിനു കോഴിക്കോട് വിമാനത്താവളം ഡയറക്ടറായി ചുമതലയേറ്റ ആന്ധ്രപ്രദേശ് സ്വദേശിയായ എസ്.സുരേഷ് ഈ മാസം 31നു വിരമിക്കും. ശേഷം ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നതെന്നും കരിപ്പൂരും മലപ്പുറവും നൽകിയതു മറക്കാനാകാത്ത സ്നേഹവും സൗഹൃദവുമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനത്തെപ്പറ്റി അദ്ദേഹം മനസ്സു തുറക്കുന്നു.

ADVERTISEMENT

വലിയ വിമാനങ്ങൾ എന്നു വരും?
∙ കരിപ്പൂരിനോട് യാത്രക്കാരുടെ ഇഷ്ടം, നാടിനോടുള്ള ഇഷ്ടംകൂടിയാണ്. കരിപ്പൂരിന്റെ സാധ്യതകൾ വിമാനക്കമ്പനികളും തിരിച്ചറിയുന്നുണ്ട്. വലിയ സാധ്യതകളുള്ള വിമാനത്താവളമാണ്. റൺവേ അനുബന്ധ വികസനത്തിനു സ്ഥലം ഏറ്റെടുത്തു. റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസന ജോലികൾ പുരോഗമിക്കുകയാണ്. വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ വൈകാതെ എത്തും എന്നുതന്നെയാണു പ്രതീക്ഷ. മാത്രമല്ല, കൂടുതൽ വിദേശ നാടുകളിലേക്കുള്ള സർവീസുകളും വരും. മലേഷ്യയിലേക്കും ലക്ഷദ്വീപിലേക്കും ഈയിടെ സർവീസ് ആരംഭിച്ചുകഴിഞ്ഞു. 

രണ്ടിടത്തേക്കും ആദ്യമായാണ് നേരിട്ടുള്ള സർവീസ്. ക്വാലലംപുരിലേക്ക് എയർ ഏഷ്യയും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഇൻഡിഗോയുമാണു തുടക്കമിട്ടത്. ഇത്തിഹാദ് വിമാനക്കമ്പനി കരിപ്പൂരിലേക്കു തിരിച്ചെത്തി. മറ്റു പല വിമാനക്കമ്പനികളും താൽപര്യം അറിയിച്ചിട്ടുമുണ്ട്.

ADVERTISEMENT

മറ്റു വികസന കാര്യങ്ങൾ?
∙ ആഭ്യന്തര ടെർമിനൽ രാജ്യാന്തര നിലവാരത്തിലേക്കു മാറുകയാണ്. പ്രവൃത്തി പുരോഗമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട്. വാഹന പാർക്കിങ് സ്ഥലത്ത് ബൂം ബാരിയറും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ ഏതെല്ലാം വാഹനങ്ങൾ എത്തുന്നുണ്ടെന്ന കൃത്യമായ രേഖ ഇനി മുതൽ ഉണ്ടാകും. ഈ മാസം വിരമിക്കുമെങ്കിലും പല വികസനവും പിന്നാലെ വരാനുണ്ട്. വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി ബന്ധപ്പെട്ട വകുപ്പുകളിൽ ചർച്ചയിലാണ്.

വിമാനത്താവളത്തിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് വിനിയോഗം സംബന്ധിച്ചു പല പദ്ധതികളും ബന്ധപ്പെട്ടവർക്കു സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര കാർഗോ ഉൾപ്പെടെ, പല പ്രവർത്തനങ്ങൾക്കും വൈകാതെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പരിസരവാസികൾക്ക് എൻഒസി ലഭിക്കാത്ത വിഷയത്തിലും ഇടപെട്ടിട്ടുണ്ട്. പരിശോധിച്ച് നടപടിയുണ്ടാകും. നേരത്തേ ലഭിച്ച അപേക്ഷകളിൽ ഏറെയും അനുമതി നൽകിയിട്ടുണ്ട്.

ADVERTISEMENT

പാർക്കിങ് പരാതികൾ പരിഹരിക്കേണ്ടതല്ലേ?
∙ വിമാനത്താവളത്തിലെ വാഹന പാർക്കിങ് പരിഷ്കാരത്തിനു ശേഷം വിവിധ പരാതികളുണ്ട്. പുറത്തുനിന്നുള്ള ടാക്സി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പാർക്കിങ് ഫീസിൽ വലിയ വർധനയുണ്ട്. വാഹനം പാർക്കിങ് ഏരിയയിൽ കൊണ്ടുപോകാതെ, ആളെ കയറ്റി പോയാലും വലിയ ഫീസ് നൽകണമെന്നതും പരാതിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൃത്യമായി എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി കേന്ദ്രത്തിൽ അറിയിച്ചിട്ടുണ്ട്. പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.

English Summary:

As Karipur Airport Director S. Suresh prepares for retirement, he leaves behind a legacy of growth and expansion.