നാടുണർത്തി, മനം നിറച്ച് ശോഭായാത്രകൾ
മഞ്ചേരി∙ കൃഷ്ണ ലീലകളിൽ നഗര വീഥികൾ അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടത്തി. നറുകര, കോട്ടുപറ്റ, മേലാക്കം, മംഗലശ്ശേരി,അരുകിഴായ, വേട്ടേക്കോട്, മുള്ളമ്പാറ,മഞ്ചേരി ടൗൺ, ശാന്തിഗ്രാം, കോവിലകംകുണ്ട്, പയ്യനാട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ

മഞ്ചേരി∙ കൃഷ്ണ ലീലകളിൽ നഗര വീഥികൾ അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടത്തി. നറുകര, കോട്ടുപറ്റ, മേലാക്കം, മംഗലശ്ശേരി,അരുകിഴായ, വേട്ടേക്കോട്, മുള്ളമ്പാറ,മഞ്ചേരി ടൗൺ, ശാന്തിഗ്രാം, കോവിലകംകുണ്ട്, പയ്യനാട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ അരുകിഴായ ശിവക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. സിനിമാതാരം കവിത ബൈജു ഉദ്ഘാടനം ചെയ്തു.തൃക്കലങ്ങോട്∙ തിരുമണിക്കര ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ശോഭായാത്ര തിരുമണിക്കരയിൽ നിന്ന് തുടങ്ങി തൃക്കലങ്ങോട് മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തി തിരിച്ചു തിരുമണിക്കരയിൽ സമാപിച്ചു.
പ്രസാദ് ആദിത്യൻ, രജീഷ്, വരുൺ എന്നിവർ നേതൃത്വം നൽകി.കാവനൂർ∙ മൂഴിപ്രം ശിവ വിഷ്ണു ക്ഷേത്രത്തിൽ പൊതുയോഗത്തിന് മാട്ടട നാരായണൻ ആധ്യക്ഷ്യം വഹിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. സുരേഷ് തൃക്കൈപ്പറ്റ, ബാബു, സുകുമാരൻ പൊറ്റശ്ശേരി, ശങ്കരൻ കുഴിമൂളി എന്നിവർ പ്രസംഗിച്ചു. മധു പൊറ്റശ്ശേരി, ബാബു കുഴിമൂളി, രാജൻ കാക്കകുന്ന്, സുന്ദരൻ, പി.വി.കൃഷ്ണൻ, സി.ടി.സുകു, പി.സുരേഷ്, ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.മറ്റത്തൂർ ∙ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വട്ടപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ ഭജന, ഭക്തി പ്രഭാഷണം, പായസ വിതരണം എന്നിവ നടന്നു. വയനാട് ദുരന്തത്തിൽ മരിച്ചവർക്കായി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നെടിയിരുപ്പ് ∙ ശോഭായാത്രയിൽ അണിനിരന്നവർക്ക് പൊയിലിക്കാവ് ക്ഷേത്ര കമ്മിറ്റി ഉപഹാരങ്ങൾ നൽകി. പായസവിതരണവും അന്നദാനവും നടത്തി. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് നെടിയിരുപ്പിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഭാരവാഹികളായ കെ.എൻ.മൊയ്തീൻ, കെ.എ.മാനു, ജംഷീർ കാരി, ബ്ലോക്ക് സെക്രട്ടറി കെ.പി.സുനിൽ, ജാഫർ മാനു, ദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.കൊളത്തൂർ ∙ വയമ്പറ്റ വിഷ്‌ണു ക്ഷേത്രം, കണ്ണച്ഛപുരം ഭരദേവതാ ക്ഷേത്രം എന്നിവിടങ്ങളിൽ ഗോപൂജ നടന്നു. ശിവപുരം സാന്ദീപനി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഉറിയടി മത്സരം ഉണ്ടായി.
പടിഞ്ഞാറേക്കര കണ്ണച്ഛപുരം ഭരദേവതാ ക്ഷേത്രം, തെക്കേക്കര രായിരമംഗലം ശിവക്ഷേത്രം, വയമ്പറ്റ വിഷ്‌ണു ക്ഷേത്രം, കൊറ്റിയാർകാവ് അയ്യപ്പ ക്ഷേത്രം, കിഴക്കേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ കുറുപ്പത്താൽ കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് നിശ്ചല ദൃശ്യങ്ങൾ, വാദ്യഘോഷങ്ങൾ, ഭജന മണ്ഡലികൾ, മുത്തുകുടകൾ, പൂത്താലമേന്തിയ ഗോപികമാർ, ഉണ്ണിക്കണ്ണന്മാർ, ഗോപികാനൃത്തം എന്നിവയോടെ മഹാശോഭായാത്രയായി നഗരപ്രദക്ഷിണം ചെയ്‌ത് വയമ്പറ്റ വിഷ്‌ണു ക്ഷേത്രത്തിലെത്തി സമാപിച്ചു.മേലാറ്റൂർ ∙ കൈപ്പുള്ളി വിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷണ ജയന്തിആഘോഷത്തിന്റെ ഭാഗമായി ശോഭയാത്രനടത്തി.