പെരിന്തൽമണ്ണ ∙ റോഡിന്റെ തകർച്ചയ്‌ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ–പെരിന്തൽമണ്ണ റൂട്ടിൽ സെപ്‌റ്റംബർ 2ന് സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ (എസ്‌ബി‌ടിയു) നേതൃത്വത്തിൽ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. ഈ റൂട്ടിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ഗേറ്റ് വരെയുള്ള 4 കിലോമീറ്റർ റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ റോഡിന്റെ തകർച്ചയ്‌ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ–പെരിന്തൽമണ്ണ റൂട്ടിൽ സെപ്‌റ്റംബർ 2ന് സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ (എസ്‌ബി‌ടിയു) നേതൃത്വത്തിൽ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. ഈ റൂട്ടിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ഗേറ്റ് വരെയുള്ള 4 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളായി കിടക്കുകയാണ്.

ഇതുവഴി സർവീസ് നടത്തുന്ന ബസുകൾക്ക് സമയ നഷ്‌ടത്തിനൊപ്പം യന്ത്രഭാഗങ്ങൾ കേടുവരികയും ചെയ്യുന്നു. യാത്രക്കാർ ബസിന്റെ സീറ്റിൽനിന്ന് ഉതിർന്ന് വീഴുകയും തല കമ്പിയിലിടിച്ച് പരുക്കേൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികളുടെ ആഴമറിയാതെ അപകടത്തിൽ പെടുന്നതും കെണിയാണ്.

ADVERTISEMENT

ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡ് നവീകരണത്തിന് പദ്ധതിയുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. റോഡിലെ വലിയ കുഴികൾ താൽക്കാലികമായെങ്കിലും അടയ്‌ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ (എസ്‌ബിടിയു) നിലമ്പൂർ–പെരിന്തൽമണ്ണ സെക്‌ടർ പ്രസിഡന്റ് എം.യൂനുസ്, സെക്രട്ടറി ദിൽഷാദ് കാക്കപ്പാറ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് പരാതി നൽകി.

English Summary:

Private buses on the Perinthalmanna-Nilambur route will go on strike on the September 2nd