കടലിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു കരയിലെത്തിച്ചു
പൊന്നാനി ∙ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് കടലിൽപെട്ട മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും ഫിഷറീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.മറിഞ്ഞ വള്ളവും കരയ്ക്കെത്തിച്ചു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്നലെ രാവിലെ 7 മണിയോടെ അപകടത്തിൽപെട്ടത്.

പൊന്നാനി ∙ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് കടലിൽപെട്ട മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും ഫിഷറീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളവും കരയ്ക്കെത്തിച്ചു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്നലെ രാവിലെ 7 മണിയോടെ അപകടത്തിൽപെട്ടത്.
മീൻപിടിത്തത്തിനിടെ വള്ളം കടലിൽ മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ ഫാറൂഖ്, അഷ്റഫ്, ഖാദർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഫിഷറീസ് അധികൃതരും തീരദേശ പൊലീസും രക്ഷാപ്രവർത്തനത്തിനിറങ്ങി. കടലിൽ പെട്ടുപോയ എൻജിനും വലയും കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.