എംഎൽഎയുടെ വാക്കിനും പുല്ലുവില പൈപ്പിടൽ ‘തുടരും’
പൊന്നാനി ∙ എംഎൽഎയുടെ വാക്കിന് പുല്ലുവില നൽകി ജല അതോറിറ്റി ഉദ്യോഗസ്ഥർ. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കൽ ഓഗസ്റ്റ് 31ന് അകം പൂർത്തീകരിക്കാൻ പി.നന്ദകുമാർ എംഎൽഎ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നു വരെ എംഎൽഎ ഉദ്യോഗസ്ഥ

പൊന്നാനി ∙ എംഎൽഎയുടെ വാക്കിന് പുല്ലുവില നൽകി ജല അതോറിറ്റി ഉദ്യോഗസ്ഥർ. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കൽ ഓഗസ്റ്റ് 31ന് അകം പൂർത്തീകരിക്കാൻ പി.നന്ദകുമാർ എംഎൽഎ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നു വരെ എംഎൽഎ ഉദ്യോഗസ്ഥ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ, പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ചിട്ടില്ല. പൊളിച്ചിട്ട റോഡുകൾ ന്ലവ്ലേ ഗതാഗതയോഗ്യമല്ല.
റോഡുകളുടെ തകർച്ചയിൽ രോഷാകുലനായ എംഎൽഎയോട് ഉടൻ ശരിയാക്കുമെന്ന് തലയാട്ടിപ്പോയ ഉദ്യോഗസ്ഥരൊന്നും തകർന്ന റോഡിലേക്ക് തിരിഞ്ഞു നോക്കിയില്ല. അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിർമാണത്തിന് ഒച്ചിന്റെ വേഗമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ജനജീവിതം ദുസ്സഹമാക്കിയാണ് ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലെന്നും ആരോപണമുണ്ട്.
ജൂലൈ 25ന് വിളിച്ചു ചേർത്ത യോഗത്തിലാണ് എംഎൽഎ ഉദ്യോഗസ്ഥരോട് രോഷാകുലനാവുകയും നിർമാണം പൂർത്തിയാക്കുന്നതിന് അവസാന തീയതി നൽകി ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയും ചെയ്തത്. ഇൗ യോഗം കഴിഞ്ഞതിനു ശേഷവും കാര്യമായ വേഗം പദ്ധതിക്കുണ്ടായില്ലെന്നാണ് ആക്ഷേപം. പൊന്നാനിയിലെ പ്രധാനപ്പെട്ട റോഡുകൾ വരെ ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്.
റോഡ് നവീകരണത്തിന് 1.2 കോടി രൂപ നഗരസഭയുടെ വകയാണ്. എന്നിട്ടും പണി ചെയ്യാനും ഫയലുകൾ നീക്കാനുമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മടിച്ചു നിൽക്കുന്നത്. പൈപ്പ് സ്ഥാപിക്കലിന് ഇനി 60 മീറ്റർ മാത്രമേ ബാക്കിയുള്ളുവെന്നും ഇൗ ഭാഗത്ത് നിർമാണത്തിന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതുകൊണ്ടാണ് നിർമാണം വൈകുന്നതെന്നുമാണ് ജല അതോറിറ്റി അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, നിർമാണം പൂർത്തിയായി ഒൗദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രമേ റോഡ് നവീകരണം തുടങ്ങാൻ കഴിയുകയുള്ളവെന്നാണ് ദേശീയപാത വിഭാഗത്തിന്റെ മറുപടി.