‘ഗ്രൂപ്പ് ഡൈനാമിക്സ്’; ആയിരക്കണക്കിന് വിദ്യാർഥികളുടെ വഴികാട്ടിയായ കോളജ് അധ്യാപകൻ
കോട്ടയ്ക്കൽ ∙ "ഗ്രൂപ്പ് ഡൈനാമിക്സ്" എന്നത് സ്കൂൾ, കോളജ് സിലബസിന്റെ ഭാഗമല്ല. എന്നാൽ, സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾ ഈ പദ്ധതിയുമായി ഇഴുകിചേർന്നു കഴിഞ്ഞെങ്കിൽ അതിനു കാരണക്കാരൻ ഒരു കോളജ് അധ്യാപകനാണ്. 20 വർഷമായി നൂറുകണക്കിനു വിവിധയിടങ്ങളിലെ നൂറ വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. ലക്ഷ്യബോധം, ടീം ബിൽഡിങ്, മൂല്യബോധം, ഐക്യം, ആശയ വിനിമയശേഷി വികസിപ്പിക്കൽ, നേതൃഗുണം വളർത്തൽ, തീരുമാനമെടുക്കാനുള്ള കഴിവും പ്രശ്നപരിഹാര ശേഷിയും വർധിപ്പിക്കൽ, സമയനിഷ്ഠ പാലിക്കൽ തുടങ്ങിയ കഴിവുകളാണ് പദ്ധതി വഴി മഞ്ചേരി എൻഎസ്എസ് കോളജ് മലയാള വിഭാഗം മേധാവിയായ ഡോ. സന്തോഷ് വള്ളിക്കാട് വിദ്യാർഥികൾക്കു പകർന്നു നൽകുന്നത്.

കോട്ടയ്ക്കൽ ∙ "ഗ്രൂപ്പ് ഡൈനാമിക്സ്" എന്നത് സ്കൂൾ, കോളജ് സിലബസിന്റെ ഭാഗമല്ല. എന്നാൽ, സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾ ഈ പദ്ധതിയുമായി ഇഴുകിചേർന്നു കഴിഞ്ഞെങ്കിൽ അതിനു കാരണക്കാരൻ ഒരു കോളജ് അധ്യാപകനാണ്. ലക്ഷ്യബോധം, ടീം ബിൽഡിങ്, മൂല്യബോധം, ഐക്യം, ആശയ വിനിമയശേഷി വികസിപ്പിക്കൽ, നേതൃഗുണം വളർത്തൽ, തീരുമാനമെടുക്കാനുള്ള കഴിവും പ്രശ്നപരിഹാര ശേഷിയും വർധിപ്പിക്കൽ, സമയനിഷ്ഠ പാലിക്കൽ തുടങ്ങിയ കഴിവുകളാണ് പദ്ധതി വഴി മഞ്ചേരി എൻഎസ്എസ് കോളജ് മലയാള വിഭാഗം മേധാവിയായ ഡോ. സന്തോഷ് വള്ളിക്കാട് വിദ്യാർഥികൾക്കു പകർന്നു നൽകുന്നത്.
എസ്എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികളും അധ്യാപക യോഗ്യതാ കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർഥികളുമാണ് പദ്ധതി കൂടുതലായി പ്രയോജനപ്പെടുത്തിയത്. ഇതിനകം പതിനയ്യായിരത്തോളം ക്ലാസുകൾ പിന്നിട്ടപ്പോൾ ഒട്ടേറെ അധ്യാപകർക്കും ഗുണകരമായി മാറി. നാടകം, സംഗീതം തുടങ്ങിയ കലകളുടെ പഠനം, വ്യക്തിത്വ വികസനം, വിദ്യാഭ്യാസ മന:ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സമന്വയിപ്പിച്ചു സ്വയം രൂപപ്പെടുത്തിയ മൊഡ്യൂൾ ആവശ്യാനുസരണം രൂപമാറ്റം വരുത്തിയാണു ക്ലാസുകളിൽ അവതരിപ്പിക്കുന്നത്. വ്യക്തികൾ സ്വയംമാറ്റത്തിനു വിധേയമാകുന്നതുവഴി സമൂഹത്തിന്റെ പൊതുനൻമയും സഹവർത്തിത്വവുമാണ് ലക്ഷ്യമിടുന്നത്.
പന്തളം എൻഎസ്എസ് ട്രെയിനിങ് കോളജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളജ്, ഫെറോക്ക് ട്രെയിനിങ് കോളജ്, മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കോളജ്, ആലുവ യുസി കോളജ്, തിരുവനന്തപുരം ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ തുടങ്ങിയ ഒട്ടേറെ വിദ്യാലയങ്ങളുടെ അകത്തളങ്ങളിൽ ഈ അധ്യാപകന്റെ ഘനഗംഭീരമായ ശബ്ദം മാറ്റൊലികൊണ്ടു.
സ്കൂൾ, കോളജ് എൻഎസ്എസ് ക്യാംപുകളിൽ റിസോഴ്സ് പഴ്സനായും എത്താറുണ്ട് സന്തോഷ്. എൻസിസി, ജെആർസി, റെസ്ക്രോസ്, എൻപിസി, തണൽക്കൂട്ട് തുടങ്ങിയ പദ്ധതികൾക്കു വേണ്ടിയും പരിശീലന ക്ലാസുകളും കൗൺസലിങ്ങും നടത്തുന്നു. കൂടാതെ, കുടുംബശ്രീ, വനിതാ, ശിശുവികസന വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്കു വേണ്ടിയും പരിശീലന പരിപാടികൾ നടത്താറുണ്ട്.
കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശിയായ സന്തോഷ് കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, ഹൈസ്കൂൾ പാഠപുസ്തക രചനാവിദ്ഗധരുടെ സമിതി അംഗം, 4 വർഷ ബിരുദ കോഴ്സ് ട്രെയിനിങ് കമ്മിറ്റി കൺവീനർ, കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.