ശിഹാബ് തങ്ങളുടെ മതനിരപേക്ഷ ദർശനം ലോകത്തിനു മാതൃക: അസ്ഹറുദ്ദീൻ
മലപ്പുറം ∙ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന മതനിരപേക്ഷ ദർശനമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിതത്തിലൂടെ കാണിച്ചു തന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ കലാപങ്ങൾക്കിടെ

മലപ്പുറം ∙ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന മതനിരപേക്ഷ ദർശനമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിതത്തിലൂടെ കാണിച്ചു തന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ കലാപങ്ങൾക്കിടെ മുഹമ്മദലി തങ്ങളുടെ സമാധാനാഹ്വാനവും ക്ഷേത്രങ്ങൾക്ക് കാവലിരിക്കാൻ പറഞ്ഞതുമൊക്കെ അദ്ദേഹം മതനിരപേക്ഷതയുടെ തന്നെ നേതാവായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. രാജ്യത്തിന് മതനിരപേക്ഷരായ കൂടുതൽ പേരെ ഇന്നാവശ്യമുണ്ട്. തന്നെ സ്വാധീനിച്ച നേതാവാണ് അദ്ദേഹമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയും ശിഹാബ് തങ്ങൾ പഠനകേന്ദ്രവും സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ–ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി രാജ്യത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കുകയാണ്. മതാടിസ്ഥാനത്തിലുള്ള കരിനിയമങ്ങൾ നടപ്പാക്കിയ അവർക്ക് ആദ്യമായി വഖഫ് ബോർഡ് ബില്ല് ഒറ്റയടിക്കു പാസാക്കാനാവാതെ സംയുക്ത പാർലമെന്ററി സമിതിക്കു വിടേണ്ടി വന്നത് ശുഭസൂചനയാണ്. മുസ്‌ലിം ലീഗുമായി കോൺഗ്രസിന്റെ കൂട്ടുകെട്ട് അർധ സെഞ്ചറി പിന്നിട്ട് മുന്നേറുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കു പിന്നാലെ സഹോദരി പ്രിയങ്കയെയും ലഭിക്കുന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണവും സെമിനാറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുല്ല സഈദ് മുഖ്യപ്രഭാഷണവും എം.പി.അബ്ദുസ്സമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
വിവിധ സെമിനാറുകളിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി, മാതൃഭൂമി പത്രാധിപർ മനോജ് കെ.ദാസ്, എം.കെ.മുനീർ എംഎൽഎ, ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.സൈതലവി എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. സമാപന സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിച്ചു. സാക്ഷ്യപത്ര വിതരണോദ്ഘാടനം സിദ്ദീഖലി രാങ്ങാട്ടൂരിന് നൽകി ബഷീറലി തങ്ങൾ നിർവഹിച്ചു.