ആറുവരിപ്പാത: കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും വാഹന ഗതാഗതത്തിനായി തുറന്നു
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ പുതിയ ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും ഇതാദ്യമായി വാഹന ഗതാഗതത്തിന് തുറന്നു. ചെട്ട്യാർമാട് മുതൽ പഴയ കാക്കഞ്ചേരി വളവ് വരെ 1.5 കിലോമീറ്ററിലാണ് ആറുവരിപ്പാതയുടെ ഒരു വശം തുറന്നത്. ഇതോടെ കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക് പരിസരത്തെ സ്റ്റോപ്പിന് അരികെയുള്ള സർവീസ് റോഡ് വഴി ബസുകൾ പലതും എത്താത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കാക്കഞ്ചേരി അങ്ങാടിയിൽ നിന്ന് 300 മീറ്റർ വടക്ക് മാറി പഴയ വളവിനടുത്ത് എത്തിയാണ് യാത്രക്കാർ കോഴിക്കോട് ദിശയിലേക്കുള്ള ബസിൽ കയറുന്നത്.

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ പുതിയ ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും ഇതാദ്യമായി വാഹന ഗതാഗതത്തിന് തുറന്നു. ചെട്ട്യാർമാട് മുതൽ പഴയ കാക്കഞ്ചേരി വളവ് വരെ 1.5 കിലോമീറ്ററിലാണ് ആറുവരിപ്പാതയുടെ ഒരു വശം തുറന്നത്. ഇതോടെ കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക് പരിസരത്തെ സ്റ്റോപ്പിന് അരികെയുള്ള സർവീസ് റോഡ് വഴി ബസുകൾ പലതും എത്താത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കാക്കഞ്ചേരി അങ്ങാടിയിൽ നിന്ന് 300 മീറ്റർ വടക്ക് മാറി പഴയ വളവിനടുത്ത് എത്തിയാണ് യാത്രക്കാർ കോഴിക്കോട് ദിശയിലേക്കുള്ള ബസിൽ കയറുന്നത്. തൃശൂർ ഭാഗത്തേക്കുള്ള ട്രാക്ക് തുറക്കാതെ കാക്കഞ്ചേരി മേൽപാലം പരിസരം മുതൽ വളവ് വരെ ആ റോഡ് ഭാഗം കൂടി പ്രയോജനപ്പെടുത്തിയാണ് കോഴിക്കോട് ഭാഗത്തേക്ക് ഗതാഗതം അനുവദിച്ചിട്ടുള്ളത്. ആറുവരിപ്പാതയിൽ തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കുകൾ എന്ന് തുറക്കാനാകുമെന്ന് വ്യക്തമല്ല.
കോഹിനൂർ നിർണായകം
മേഖലയിൽ കോഹിനൂരിൽ മാത്രമാണ് ഇനി ആറുവരിപ്പാതയുടെ നിർമാണം ഏറെ ബാക്കിയുള്ളത്. അവിടെ നിലമൊരുക്കൽ ഏതാണ്ട് തീരാറായി. പണി പൂർത്തിയാക്കി വാഹന ഗതാഗതം അതു വഴി തിരിച്ചു വിട്ട ശേഷം യൂണിവേഴ്സിറ്റി മേൽപാലത്തിനും കോഹുനൂർ ജംക്‌ഷനും ഇടയിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് വികസിപ്പിക്കുന്ന ജോലികൾ നടത്താനുണ്ട്.
ഇടിമുഴിക്കലും ഒരുവശം
ജില്ലാ അതിർത്തിയിൽ ഇടിമുഴിക്കലിനടുത്ത നിസരി ജംക്‌ഷൻ മുതൽ സ്പിന്നിങ് മിൽ വരെ 2 കിലോമീറ്ററിൽ തൃശൂർ ദിശയിലേക്ക് വാഹന ഗതാഗതം തുടങ്ങിയെങ്കിലും മറു ഭാഗത്ത് കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറക്കാറായിട്ടില്ല. നേരത്തേ സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ ഭാഗത്ത് കെഫ് അതിരിൽ മതിൽ നിർമാണം പൂർത്തിയായ ശേഷം വേണം കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കാൻ. ഇപ്പോൾ തൊട്ടടുത്ത് ബദൽ റോഡ് വഴിയാണ് കോഴിക്കോട് ദിശയിലേക്കുള്ള വാഹന ഗതാഗതം.
യാത്രാദുരിതം
പടിക്കലിനും ചേളാരി എൻഎച്ച് അസി. എൻജിനീയറുടെ ഓഫിസിനും ഇടയിൽ ആറുവരിപ്പാതയിൽ ഇരു വശങ്ങളിലേക്കും വാഹന ഗതാഗതം അനുവദിച്ചതോടെ യാത്രക്കാരിൽ ഒരു വിഭാഗം വല്ലാത്ത ക്ലേശത്തിലാണ്. ചില ബസുകൾ സർവീസ് റോഡരികെയുള്ള സ്റ്റോപ്പുകളിൽ അത്തരം ബസുകൾ എത്തുന്നില്ല. സർവീസ് റോഡ് വഴി മാത്രമേ പോകാനാകൂ എന്ന അവസ്ഥയിലുള്ള ബസുകളാണ് പലപ്പോഴും സർവീസ് റോഡരികെ സ്റ്റോപ്പുകൾ വഴി എത്തുന്നത്.
ഒക്ടോബർ വഴിത്തിരിവ്
ജില്ലാ അതിർത്തിയിലെ നിസരി ജംക്‌ഷൻ മുതൽ പാലക്കൽ വരെ 8 കിലോമീറ്ററിൽ ആറുവരിപ്പാത അടുത്ത മാസം അവസാനത്തിനകം പൂർണമായി തുറന്നേക്കും. ആറുവരിപ്പാത യൂണിവേഴ്സിറ്റി ക്യംപസിൽ സിംഹ ഭാഗത്തും പൂർത്തിയായി. കോഹിനൂരിലെ പണികൾ തീരാൻ കാക്കുകയാണ്. അത് കഴിഞ്ഞാൽ ചേളാരി എൻഎച്ച് അസി. എൻജിനിയർ ഓഫിസ് മുതൽ ചെട്യാർമാട് വരെയുള്ള ഭാഗങ്ങൾ കൂടി തുറക്കാനാകും. 2 മാസത്തിനകം പ്രധാന പണികളൊക്കെ പൂർത്തിയാക്കാനാണ് നീക്കം.