മലപ്പുറം∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. പള്ളികളിൽ പ്രഭാതപ്രാർഥനയ്ക്കു മുൻപു മൗലീദ് പാരായണവും പ്രത്യേക പ്രാർഥനയുമുണ്ടായിരുന്നു. മദ്രസകൾ കേന്ദ്രീകരിച്ചു രാവിലെ വിദ്യാർഥികളുടെ റാലിയും വൈകിട്ടു കലാപരിപാടികളും സംഘടിപ്പിച്ചു. പലയിടങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി അന്നദാനവുമുണ്ടായിരുന്നു. മഅദിൻ അക്കാദമിയുടെയും വിവിധ സുന്നിസംഘടനകളുടെയും നേതൃത്വത്തിലുള്ള നബിദിന സ്നേഹറാലി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. പള്ളികളിൽ പ്രഭാതപ്രാർഥനയ്ക്കു മുൻപു മൗലീദ് പാരായണവും പ്രത്യേക പ്രാർഥനയുമുണ്ടായിരുന്നു. മദ്രസകൾ കേന്ദ്രീകരിച്ചു  രാവിലെ വിദ്യാർഥികളുടെ റാലിയും വൈകിട്ടു കലാപരിപാടികളും  സംഘടിപ്പിച്ചു. പലയിടങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി അന്നദാനവുമുണ്ടായിരുന്നു. മഅദിൻ അക്കാദമിയുടെയും വിവിധ സുന്നിസംഘടനകളുടെയും നേതൃത്വത്തിലുള്ള നബിദിന സ്നേഹറാലി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നബിദിന സന്ദേശം നൽകി. രിബാതുൽ ഖുർആൻ വിദ്യാർഥികൾ സംഘടിപ്പിച്ച മെഗാ ദഫായിരുന്നു റാലിയുടെ പ്രധാന ആകർഷണം. ലഹരിക്കെതിരായ ബോധവൽക്കരണം, ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃക, മത ദർശനങ്ങളുടെ പേരിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതിന്റെ നിരർഥകത എന്നിവ വ്യക്തമാക്കുന്ന പ്രദർശനങ്ങൾ റാലിയിലുണ്ടായിരുന്നു.

മലപ്പുറം ചാപ്പനങ്ങാടി മഹല്ല് സിറാജുൽ ഇസ്‌ലാം സംഘവും മിസ്ബാഹുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയും ചേർന്നു ചാപ്പനങ്ങാടിയിൽ സംഘടിപ്പിച്ച നബിദിന റാലി.

സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, അബൂഹനീഫൽ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂർ, എ.പി.അബ്ദുൽ കരീം ഹാജി, മുസ്തഫ കോഡൂർ, പി.കെ.എം.സഖാഫി, അബ്ദുൽ ജലീൽ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ മഅ്ദിൻ തഹ്ഫീസുൽ ഖുർആൻ കോളജ് വിദ്യാർഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി. 

മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്നദാനം മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
ADVERTISEMENT

പുലർച്ചെ മഅദിൻ ഗ്രാൻഡ് മസ്ജിദിൽ മൗലീദ് പാരായണവും പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി ഇന്ന് വിവിധ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണവും വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. വലിയങ്ങാടി ശുഹദാ മസ്ജിദിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി കാൽലക്ഷത്തോളം പേർക്ക് അന്നദാനം സംഘടിപ്പിച്ചു. മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുദരിസ് ജമാലുദ്ദീൻ മുസല്യാർ അധ്യക്ഷത വഹിച്ചു. പി.കെ.മുസ്തഫ, കെ.ടി.അക്ബർ, ഒ.പി.എം.അബ്ദുൽ ഹക്കീം തങ്ങൾ, യോഗ്യൻ സലീം, പി.കെ.അബ്ദുൽ ഹക്കീം, എലിക്കോട്ടിൽ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രാൻഡ് മീലാദ് മജ്‌ലിസ്
മീലാദ് ക്യാംപെയ്ൻ സമാപനത്തോടനുബന്ധിച്ച് ഐസിഎഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മീലാദ് മജ്‌ലിസിൽ ആയിരങ്ങൾ പങ്കെടുത്തു.   ഫോക്‌ലോർ തിയറ്ററിലെ ബുർദ മജ്‌ലിസിന് ഉസ്മാൻ സഖാഫി തിരുവത്ര, ഹംസ അഹ്സനി വയനാട്, ഹാഫിസ് ഖാലിദ്, ഫവാസ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. ഹാഫിസ് അബ്ദുറഷീദ് സഖാഫി, ഇബ്രാഹിം സഖാഫി, ഉനൈസ് സഖാഫി, അബ്ദുല്ലത്തീഫ് അസ്ഹരി എന്നിവരുടെ  നേതൃത്വത്തിൽ മൗലീദ് സദസ്സും ഉണ്ടായിരുന്നു.