നിലമ്പൂർ ∙ നഗരമധ്യത്തിലെ പാടിക്കുന്ന് നഗറിൽ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകി പകർച്ചവ്യാധി ഭീഷണി. അസഹ്യമായ ദുർഗന്ധം പ്രദേശവാസികളെ വലയ്ക്കുന്നു. നിലമ്പൂരിനും ചന്തക്കുന്നിനും മധ്യത്തിൽ പ്രധാനപാതയിൽനിന്നു 500 മീറ്റർ മാറിയാണ് പണിയ വിഭാഗത്തിന്റെ പാടിക്കുന്ന് നഗർ. 10 വർഷം മുൻപ് നിർമിച്ച 3 നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ നഗരമധ്യത്തിലെ പാടിക്കുന്ന് നഗറിൽ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകി പകർച്ചവ്യാധി ഭീഷണി. അസഹ്യമായ ദുർഗന്ധം പ്രദേശവാസികളെ വലയ്ക്കുന്നു. നിലമ്പൂരിനും ചന്തക്കുന്നിനും മധ്യത്തിൽ പ്രധാനപാതയിൽനിന്നു 500 മീറ്റർ മാറിയാണ് പണിയ വിഭാഗത്തിന്റെ പാടിക്കുന്ന് നഗർ. 10 വർഷം മുൻപ് നിർമിച്ച 3 നില കെട്ടിടത്തിൽ 23 ഫ്ലാറ്റുകളിൽ 35 കുടുംബങ്ങൾ താമസിക്കുന്നു. 

താഴെ നിലയിൽ മുരളി, ലീല, കാളി എന്നിവരുടെ ഫ്ലാറ്റുകളിലെ ശുചിമുറികളാണ് തകരാറിലായത്. കാളിയുടെ ഫ്ലാറ്റിൽ 4 കുടുംബങ്ങളുണ്ട്. 17 പേർ താമസിക്കുന്നു.മാലിന്യം പൊട്ടി ഒലിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഒഴുകിയെത്തുന്നത് പാടിക്കുന്ന് തോട്ടിലാണ്. തോട് ചെന്ന് ചേരുന്നത് ചാലിയാറിൽ ജല അതോറിറ്റിയുടെ പമ്പിങ് കിണറിന് സമീപമാണ്. 

ADVERTISEMENT

നഗറിന് ചുറ്റും ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മദ്രസ സമീപത്തുണ്ട്. ഐടിഡിപി, നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവയ്ക്ക് പല തവണ പരാതി നൽകിയെന്ന് അവർ വിശദീകരിച്ചു. ആശാവർക്കർ ഇടയ്ക്കിടെ വന്നു മാലിന്യത്തിൽ ബ്ലീച്ചിങ് പൗഡർ വിതറി പോകുന്നതിൽ നടപടി ഒതുങ്ങി. ഒരു വർഷത്തിനിടെ വാർഡ്, നഗരസഭാ തലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യശ്യചിത്വ സമിതികൾ പല തവണ യോഗം ചേർന്നിട്ടുണ്ട്.

English Summary:

The article highlights the alarming situation in Padikkunnu Nagar, Nilambur, where sewage overflow from a residential building is posing a serious public health risk. The untreated sewage flows into the Chaliyar River, threatening the health of residents and raising concerns about the spread of waterborne diseases. Despite numerous complaints, authorities have failed to address the issue.