എംപോക്സ്: വൈറസിന്റെ ഏതു വകഭേദമെന്ന് ഇന്നറിയാം
മലപ്പുറം∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എംപോക്സ് സ്ഥിരീകരിച്ച യുവാവിനു വൈറസിന്റെ ഏതു വകഭേദമാണു ബാധിച്ചതെന്നു മനസ്സിലാക്കാൻ ജനിതക ശ്രേണീകരണം നടത്തും.തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിശോധനയുടെ ഫലം ഇന്നു ലഭിക്കും. നിലവിൽ ചില വിദേശ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന 1 ബി

മലപ്പുറം∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എംപോക്സ് സ്ഥിരീകരിച്ച യുവാവിനു വൈറസിന്റെ ഏതു വകഭേദമാണു ബാധിച്ചതെന്നു മനസ്സിലാക്കാൻ ജനിതക ശ്രേണീകരണം നടത്തും. തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിശോധനയുടെ ഫലം ഇന്നു ലഭിക്കും. നിലവിൽ ചില വിദേശ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന 1 ബി വകഭേദമാണെങ്കിൽ വ്യാപനശേഷി കൂടുതലാണ്. ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയ 2 ബി വകഭേദമാണെങ്കിൽ രോഗവ്യാപന സാധ്യത കുറവാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മലപ്പുറത്തു നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു.
വകഭേദം കണ്ടെത്തിയ ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്ന്, ആവശ്യമെങ്കിൽ ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റം വരുത്തും. രോഗിയുടെ സമ്പർക്ക പ്പട്ടികയിൽ 23 പേരാണുള്ളത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞു ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്തിൽ രോഗി ഇരുന്ന സീറ്റിലെ മുന്നിലും പിന്നിലുമുള്ള 3 നിരകളിലെ യാത്രക്കാരെ തിരിച്ചറിഞ്ഞു. ഈ പട്ടികയിൽ 43 പേരുണ്ട്. സംസ്ഥാനത്ത് 3 പേരിൽക്കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശങ്ക വേണ്ടെന്നും മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.