ഇതുവരെ പരിശോധിച്ച 37 സാംപിളുകളും നെഗറ്റീവ്; നിപ്പ സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്ക് ലക്ഷണങ്ങൾ
മലപ്പുറം∙ വണ്ടൂർ നടുവത്ത് നിപ്പ ബാധിച്ചു മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്കു പനിയുൾപ്പെടെയുള്ള ലക്ഷണങ്ങൾ. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലാണ്. പരിശോധനയ്ക്കയച്ച ഇവരുടെ സ്രവ സാംപിളുകളുടെ ഫലം ഇന്നു ലഭിക്കും. ആകെ സമ്പർക്കപ്പട്ടികയിലുള്ളത് 267 പേരാണ്.

മലപ്പുറം∙ വണ്ടൂർ നടുവത്ത് നിപ്പ ബാധിച്ചു മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്കു പനിയുൾപ്പെടെയുള്ള ലക്ഷണങ്ങൾ. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിലാണ്. പരിശോധനയ്ക്കയച്ച ഇവരുടെ സ്രവ സാംപിളുകളുടെ ഫലം ഇന്നു ലഭിക്കും. ആകെ സമ്പർക്കപ്പട്ടികയിലുള്ളത് 267 പേരാണ്. ഇതുവരെ പരിശോധിച്ച 37 സാംപിളുകളും നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഹൈറിസ്ക് വിഭാഗത്തിലുള്ളവർക്കു പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ടെന്നു ജില്ലയിലെ എംഎൽഎമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു.
വവ്വാൽ കഴിച്ച പഴം ഭക്ഷിച്ചതിലൂടെയാകാം നടുവത്തെ യുവാവിനു നിപ്പ പിടിപെടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. യുവാവ് വീടിനു സമീപത്തെ തോട്ടത്തിൽനിന്നു പഴം ഭക്ഷിച്ചതായും ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ വവ്വാലുകളെ പിടികൂടി അവയുടെ സ്രവ സാംപിളുകൾ കൂടി പരിശോധനയ്ക്കയക്കണം.
ഇതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. സമ്പർക്കപ്പട്ടികയിലുള്ള 21 പേർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട എല്ലാവരുടെയും സ്രവം പരിശോധനയ്ക്കയയ്ക്കും. ഇതിൽ 81 പേർ ആരോഗ്യപ്രവർത്തകരാണ്. 177 പേർ പ്രൈമറി കോണ്ടാക്റ്റും 90 പേർ സെക്കൻഡറി കോണ്ടാക്റ്റുമാണ്. ഹൈറിസ്ക് വിഭാഗത്തിലുള്ള 134 പേരുണ്ട്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് വാർഡുകളിലെ ഫീൽഡ് സർവേ പൂർത്തിയായി. 7953 വീടുകളിൽ നടത്തിയ പരിശോധനയിൽ 175 പനി കേസുകൾ റിപ്പോർട്ട് ചെയ്തു.