നിപ്പ: പ്രതിരോധ പ്രവർത്തനവുമായി മൃഗസംരക്ഷണ വകുപ്പും
വണ്ടൂർ ∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണുകളായ തിരുവാലി പഞ്ചായത്തിലെ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും രംഗത്ത്. യുവാവ് മരിച്ച വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു മൃഗങ്ങളിൽ നിന്നു രക്ത, സ്രവ സാംപിളുകൾ ശേഖരിച്ചു.ഇവ വിശദ

വണ്ടൂർ ∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണുകളായ തിരുവാലി പഞ്ചായത്തിലെ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും രംഗത്ത്. യുവാവ് മരിച്ച വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു മൃഗങ്ങളിൽ നിന്നു രക്ത, സ്രവ സാംപിളുകൾ ശേഖരിച്ചു. ഇവ വിശദ പരിശോധനകൾക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലയച്ചു പരിശോധിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിരുവാലി പഞ്ചായത്ത് കാര്യാലയത്തിൽ യോഗം നടത്തി. പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും.