എസ്എഫ്ഐ സമരത്തിനിടെ സംഘർഷം പൊലീസുകാരടക്കം 3 പേർക്കു പരുക്ക്
തേഞ്ഞിപ്പലം ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ എസ്എഫ്ഐയുടെ സമരത്തിനിടെ സംഘർഷത്തിൽ അകപ്പെട്ട് 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 3 പേർക്ക് പരുക്ക്. കൊണ്ടോട്ടി ഡിവൈഎസ്പി പി.ഷിബുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കോഴിക്കോട്ട്

തേഞ്ഞിപ്പലം ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ എസ്എഫ്ഐയുടെ സമരത്തിനിടെ സംഘർഷത്തിൽ അകപ്പെട്ട് 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 3 പേർക്ക് പരുക്ക്.
കൊണ്ടോട്ടി ഡിവൈഎസ്പി പി.ഷിബുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ മിർഷാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകൻ സിറാജുദ്ദീനും സംഘർഷത്തിൽ പരുക്കേറ്റു.
പൊലീസും സമരക്കാരും 3 തവണ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശിയിട്ടും സമരക്കാർ ചെറുത്തു. ഭരണകാര്യാലയത്തിലേക്കു സമരക്കാർ ഇരച്ചുകയറാൻ ശ്രമിച്ചപ്പോഴൊക്കെ പൊലീസ് തടയുകയായിരുന്നു. കയ്യാങ്കളി പലകുറി ആവർത്തിച്ചു. ആദ്യം 180 പൊലീസുകാരെ വിന്യസിച്ചെങ്കിലും പിന്നീട് കൂടുതൽ പൊലീസിനെ എത്തിച്ചു. വിവിധ ജില്ലകളിൽനിന്നു കൂടുതൽ സമരക്കാരും സ്ഥലത്തെത്തി.
സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലാണു രാവിലെ 10.30നു സമരക്കാർ യൂണിവേഴ്സിറ്റി ഭരണകാര്യാലയം ഉപരോധിച്ചത്. ചർച്ചയ്ക്ക് 3 പ്രതിനിധികളെ വിളിച്ചപ്പോൾ സമരക്കാർ ഭരണകാര്യാലയത്തിലേക്ക് ഇരച്ചുകയറി. ചിലർ ഭരണകാര്യാലയത്തിന് പിന്നിൽ കോണി വച്ച് കയറി പിൻവാതിൽ വഴിയും അകത്തെത്തി. വിസിയുടെ ചേംബറിനു സമീപം അറുപതോളം എസ്എഫ്ഐക്കാരെത്തി പ്രതിഷേധിച്ചു.