നിപ്പ ബാധിച്ച കുട്ടിയുടെ രക്തസാംപിൾ കടത്തിക്കൊണ്ടുപോയി: പി.കെ.നവാസ്
മലപ്പുറം ∙ പാണ്ടിക്കാട്ട് നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന്റെ രക്തസാംപിൾ അനധികൃതമായി തിരുവനന്തപുരത്തേക്ക് കടത്തിയെന്ന ആരോപണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. പുണെ വൈറോളജി ലാബിൽനിന്നു ഫലം പോസിറ്റീവായ രക്തസാംപിൾ പ്രോട്ടോക്കോൾ ലംഘിച്ചാണ് മന്ത്രി വീണാ ജോർജിന്റെ അറിവോടെ തിരുവനന്തപുരം

മലപ്പുറം ∙ പാണ്ടിക്കാട്ട് നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന്റെ രക്തസാംപിൾ അനധികൃതമായി തിരുവനന്തപുരത്തേക്ക് കടത്തിയെന്ന ആരോപണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. പുണെ വൈറോളജി ലാബിൽനിന്നു ഫലം പോസിറ്റീവായ രക്തസാംപിൾ പ്രോട്ടോക്കോൾ ലംഘിച്ചാണ് മന്ത്രി വീണാ ജോർജിന്റെ അറിവോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതെന്നു നവാസ് ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു രക്തസാംപിൾ എന്തിനു കൊണ്ടുപോയെന്നും നിലവിൽ ആ സാംപിൾ എവിടെയാണെന്നും വ്യക്തമാക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് എംഎസ്എഫ് പരാതി നൽകി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പ്രോട്ടോക്കോൾ പ്രകാരം നിപ്പ പോലുള്ള രോഗങ്ങളുടെ അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബിൽനിന്നു ലഭിക്കണം.
അതിനു ശേഷമേ ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കാൻ പാടുള്ളൂ. കോഴിക്കോട് റീജനൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എൻഐവി കേരളയിലും നിപ്പ വൈറസ് സ്ഥിരീകരിക്കാൻ പ്രാഥമികമായി സാധിക്കുമെങ്കിലും ഇവിടെ ബയോസേഫ്റ്റി ലവൽ 3 (ബിഎസ്എൽ-3) ലാബുകൾ ഇല്ലാത്തത് അന്തിമ സ്ഥിരീകരണത്തിന് തടസ്സമാണ്.അത്തരമൊരു സാഹചര്യത്തിൽ നിപ്പ കണ്ടെത്തിയ രക്തസാംപിൾ സൗകര്യവും സുരക്ഷിതത്വവും ഇല്ലാത്ത ഇടങ്ങളിലേക്കു മാറ്റിയതെന്തിനെന്നു വ്യക്തമാക്കണം.
തിരുവനന്തപുരത്തുനിന്നു 2 പേർ വന്നാണു കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു രക്തസാംപിൾ കൈപ്പറ്റിയത്. മാരകരോഗങ്ങൾ കണ്ടെത്തിയ രക്തസാംപിളുകൾക്ക് വിദേശ മരുന്നുകമ്പനികൾ അടക്കം വിപണിയിൽ ആവശ്യക്കാർ ഏറെയാണെന്നും നവാസ് ചൂണ്ടിക്കാട്ടി.