കരിപ്പൂർ ∙ അടുത്ത ഹജ് തീർഥാടനത്തിന് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുക്കുന്നവർക്കു വിമാന ടിക്കറ്റ് നിരക്ക് വർധിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം. ഇക്കഴിഞ്ഞ ഹജ് തീർഥാടനത്തിന് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തവർക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ അടുത്ത ഹജ് തീർഥാടനത്തിന് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുക്കുന്നവർക്കു വിമാന ടിക്കറ്റ് നിരക്ക് വർധിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം. ഇക്കഴിഞ്ഞ ഹജ് തീർഥാടനത്തിന് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തവർക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ 35,000 രൂപ അധികമായിരുന്നു. 10,515 പേർ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്തതിലൂടെ വിമാന ടിക്കറ്റ് ഇനത്തിൽ മാത്രം അധികമായി നൽകിയത് 36.8 കോടി രൂപയാണ്. ഇത്തവണ അത്തരം സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്നാണു തീർഥാടകരുടെ ആവശ്യം.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല എന്നതിനാൽ ഹജ് വിമാന ടെൻഡറിൽ പങ്കെടുക്കുന്ന വിമാനക്കമ്പനികൾ കുറവാണ്. കഴിഞ്ഞതവണ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണു ടെൻഡറിൽ പങ്കെടുത്തത്. മറ്റു വിമാനത്താവളങ്ങളെക്കാൾ 70,000 രൂപയിലേറെ കൂടുതലായിരുന്നു നിരക്ക്. പ്രതിഷേധത്തെത്തുടർന്നു കുറച്ചിട്ടും മറ്റു വിമാനത്താവളങ്ങളെക്കാൾ 35,000 രൂപ അധികം നൽകേണ്ടിവന്നു. കഴിഞ്ഞ ഹജ് യാത്രയ്ക്ക് ഈടാക്കിയ നിരക്ക് ഇങ്ങനെ: കോഴിക്കോട് 3,73,000 രൂപ, കൊച്ചി –3,37,100 രൂപ, കണ്ണൂർ –3,38,000 രൂപ. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ കൂടുതൽ വിമാനക്കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നു. സൗദി എയർലൈൻസിനാണു ടെൻഡർ ലഭിച്ചത്. നേരത്തേയുള്ള ധാരണപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കാണു ടെൻഡറിൽ പങ്കെടുക്കാനാകുക. ആഗോള ടെൻഡർ വിളിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.

ADVERTISEMENT

കഴിഞ്ഞ തവണ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരെക്കാൾ കൂടുതലാണ് കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം. സംസ്ഥാനത്തുനിന്ന് ആകെ അവസരം ലഭിച്ച 18200 തീർഥാടകരിൽ 10515 തീർഥാടകരും കോഴിക്കോട് വഴിയാണ് യാത്ര ചെയ്തത്. 6285 സ്ത്രീകളും 4230 പുരുഷന്മാരും കരിപ്പൂർ വഴി യാത്ര ചെയ്തു. 2582 സ്ത്രീകളും 1895 പുരുഷന്മാരും ഉൾപ്പെടെ 4477 പേർ കൊച്ചി വഴിയും 1925 സ്ത്രീകളും 1283 പുരുഷന്മാരും ഉൾപ്പെടെ 3208 പേർ കണ്ണൂർ വഴിയും യാത്ര ചെയ്തു. അടുത്ത ഹജ് തീർഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കൽ ഈ മാസം അവസാനിക്കും. തുടർ നടപടിയുടെ ഭാഗമായാണു വിമാനക്കമ്പനികളിൽനിന്ന് ഹജ് സർവീസിനു ടെൻഡർ ക്ഷണിക്കുക.

English Summary:

Concerns arise among Hajj pilgrims departing from Calicut International Airport as they urge authorities to intervene and ensure fair airfares for the upcoming pilgrimage, following a significant price disparity experienced during the previous Hajj season.