മലപ്പുറം ∙ ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന്റെ ആർഎസ്എസ് ബന്ധമുൾപ്പെടെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചെറുക്കാൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടിയെ സിപിഎം രംഗത്തിറക്കി. മതന്യൂനപക്ഷങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാനുള്ള ഗൂഢനീക്കമാണ് അൻവർ നടത്തുന്നതെന്നും ഇതിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉൾപ്പെടുന്ന മതമൗലിക സംഘടനകളാണെന്നും പാലോളി മുഹമ്മദ്കുട്ടി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.അബ്ദുല്ല നവാസ്, വി.എം.ഷൗക്കത്ത് എന്നിവർ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻവറിന്റെ പൊതുയോഗം വിജയിപ്പിച്ചത് ഇത്തരം സംഘടനകൾ ചേർന്നാണ്. അൻവർ രണ്ടാം തവണ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പു ചെലവുകൾ ഉൾപ്പെടെ വഹിച്ചതു പാർട്ടിയാണെന്നും നേതാക്കൾ പറഞ്ഞു.  അൻവർ സമനില തെറ്റിയവനപ്പോലെയാണു പെരുമാറുന്നത്. 1978ൽ മണ്ണഴിയിൽ വർഗീയ കലാപമുണ്ടായപ്പോൾ അവിടെ സമാധാനം സ്ഥാപിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച നേതാവാണ് ഇ.എൻ.മോഹൻദാസ്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല.

ADVERTISEMENT

രണ്ടു തിരഞ്ഞെടുപ്പുകളിൽ അൻവറിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചതു ജില്ലാ സെക്രട്ടറിയാണ്. ഇഎംഎസിനു ജന്മം നൽകിയ മണ്ണിലിരുന്നു പ്രസ്ഥാനത്തെയും നേതാക്കളെയും വർഗീയവാദികളായി ചാപ്പകുത്തുന്ന വിടുവായത്തം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായ എല്ലാ കർമങ്ങളും നിർവഹിച്ചു കൊണ്ടാണ് ടി.കെ.ഹംസ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചത്.

അദ്ദേഹത്തിനില്ലാത്ത എതിർപ്പ് പാർട്ടി അംഗം പോലുമല്ലാത്ത അൻവറിനുണ്ടായെന്നു പറയുന്നതു പച്ചക്കള്ളമാണ്. എംഎൽഎ ഫണ്ട് വിനിയോഗത്തിൽ ജില്ലാ നേതൃത്വം ഇടപെടാറില്ല. എളമരം കരീം എംപിയുടെ ഫണ്ട് ഏറ്റവും കൂടുതൽ വിനിയോഗിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. പാർട്ടിയാണ് ഇതിനു നിർദേശം നൽകിയത്. നിലമ്പൂർ മേഖലയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പാർട്ടിക്ക് എതിരാക്കാനുള്ള കുബുദ്ധിയാണ് അൻവറിന്റെ ആരോപണങ്ങൾക്കു പിന്നിലെന്നും നേതാക്കൾ പറഞ്ഞു.

ADVERTISEMENT

‘ആ പേര് അൻവർ പറയട്ടെ’
∙ആർഎസ്എസ് ബന്ധം ആരോപിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജില്ലാ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന അൻവറിന്റെ ആരോപണം പുച്ഛിച്ചു തള്ളുന്നതായി നേതാക്കൾ പറഞ്ഞു. ആ പേരു പറയാൻ അൻവറിനെ വെല്ലുവിളിക്കുന്നു. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച തീരുമാനം തെറ്റാണെന്നു തോന്നുന്നില്ല. അത് അന്നത്തെ സാഹചര്യത്തിനനുസരിച്ചെടുത്ത തീരുമാനമായിരുന്നു. ആവശ്യമെങ്കിൽ ഇനിയും സ്വതന്ത്രരെ മത്സരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. 

ഒരു പോക്കിരി രാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാവില്ല. വാദം സമർഥിക്കാനായി കാടുകുലുക്കി കരിമ്പിൻതോട്ടത്തിൽ ആന കയറിയപോലെ പെരുമാറുന്നതു ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്? ആറു പതിറ്റാണ്ടിലേറെ മുസ്‌ലിം സമുദായവുമായി ഏറ്റവും അടുത്തിടപഴകിക്കൊണ്ടിരിക്കുന്ന ഇ.എൻ.മോഹൻദാസിനെ ആർഎസ്എസുകാരനായി ചിത്രീകരിച്ചത് ഏതു യുക്തിയിലാണ്?