ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് മലപ്പുറം∙ ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് ഇന്നും നാളെയും കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ. അണ്ടർ 16, 18, 20 പ്രായവിഭാഗങ്ങളിലായി 1500ലേറെ താരങ്ങളാണു പങ്കെടുക്കുക.ആദ്യദിനമായ ഇന്ന് 44 ഫൈനലുകളുണ്ട്. ജില്ലയുടെ വേഗതാരങ്ങളെയും ഇന്നറിയാം. കാലിക്കറ്റ് സർവകലാശാലാ വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്
മലപ്പുറം∙ ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് ഇന്നും നാളെയും കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ.  അണ്ടർ 16, 18, 20 പ്രായവിഭാഗങ്ങളിലായി 1500ലേറെ താരങ്ങളാണു പങ്കെടുക്കുക. ആദ്യദിനമായ ഇന്ന് 44 ഫൈനലുകളുണ്ട്. ജില്ലയുടെ വേഗതാരങ്ങളെയും ഇന്നറിയാം.  കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ മീറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് 10 മുതൽ 13 വരെ ഇതേ സ്റ്റേഡിയത്തിൽ നടക്കും.

അപേക്ഷിക്കാം
∙മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിലെ 2025–26 വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 7 വരെ. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0494 2450350, 9446951361. അപേക്ഷിച്ചവർക്ക് എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവസാന തീയതി കഴിഞ്ഞതിനു ശേഷം രണ്ടു ദിവസത്തിനുള്ളിൽ ഓൺലൈനായി തിരുത്താം.

ADVERTISEMENT

സീറ്റ് ഒഴിവ്
∙വണ്ടൂർ അബേദ്കർ കോളജിൽ എസ്‌സി, എസ്ടി , ഭിന്നശേഷി വിദ്യാർഥികൾക്കു ചില സീറ്റുകൾ ഒഴിവുണ്ട്. ഇന്ന് വൈകിട്ട് 3ന് മുൻപായി ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. 04931249666

ഗതാഗത തടസ്സം
∙വണ്ടൂർ ബ്ലോക്കിലെ തൊണ്ടി – പടാളിപ്പറമ്പ് – കോട്ടോല റോഡിൽ ഈ മാസം 3 മുതൽ 30 ദിവസത്തേക്കു ഗതാഗതം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ പടാളിപ്പറമ്പ് –  മൂച്ചിക്കച്ചോല – വണ്ടൂർ റോഡ്, നടുവത്ത് – നിലമ്പൂർ റോഡ് – തായംകോട് പള്ളി റോഡ് എന്നിവ ഉപയോഗപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

ADVERTISEMENT

നിയമനം
∙ഗവ.ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയം പഠിപ്പിക്കുന്നതിനു ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. എംബിഎ, ബിബിഎ അല്ലെങ്കിൽ ബിരുദമാണു യോഗ്യത. 4ന് കോഴിക്കോട് എലത്തൂർ ഗവ.ഐടിഐയിൽ ഇന്റർവ്യൂ.

അധ്യാപക ഒഴിവ്
∙പച്ചാട്ടിരി ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് രാവിലെ 10 മണിക്ക്.
∙ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്ക‍ൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എസ്പിഎഫ് (എൽഎസ്എം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.

ADVERTISEMENT

സ്പോട്ട് അഡ്മിഷൻ
∙ഓട്ടമൊബീൽ, എസി മെക്കാനിക്, മെക്കാനിക് ഡീസൽ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 4 വരെ പരപ്പനങ്ങാടി ഐടിഐയിൽ നടക്കും. 9526560203.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് 
∙അമരമ്പലം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം-ഐടി അസിസ്റ്ന്റ് ഒഴിവിൽ 14ന് വരെ അപേക്ഷ സ്വീകരിക്കും. 

അധ്യാപക ഒഴിവ്
∙എടവണ്ണ എസ്എച്ച്എം ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 3ന് 11ന്.
∙എടവണ്ണ സീതിഹാജി മെമ്മോറിയൽ ഗവ. ഹൈസ്‌കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയിൽ അഭിമുഖം 3ന് രാവിലെ 11ന് നടക്കും.
∙മൂത്തേടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം 3ന് 10.30ന്. 04931 276698

മസ്റ്ററിങ്
∙നിലമ്പൂരിൽ മുൻഗണനാ കാർഡുള്ള അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബർ 3 മുതൽ 8 വരെ റേഷൻ കടകളിൽ നടത്തും. സമയം 8 മുതൽ 7 വരെ. റേഷൻ, ആധാർ കാർഡുകൾ ഹാജരാക്കണം. ഗുരുതര രോഗബാധിതർക്ക് വീടുകളിൽ എത്തി മസ്റ്ററിങ് നടത്തുമെന്ന് ടിഎസ്ഒ അറിയിച്ചു.

വൈദ്യുതി മുടക്കം
∙പുക്കോട്ടുംപാടം സെക്‌ഷനിലെ പരുത്തിപ്പറ്റ, ആനകല്ല്, പന്നിക്കോട്ടുമുണ്ട പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.