‘മുഖ്യമന്ത്രിയുടെ ശ്രമം ആർഎസ്എസിനെ പ്രീണിപ്പിക്കാനും കേസ് ഒഴിവാക്കാനും’
മലപ്പുറം ∙ മലപ്പുറത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം ആയുധമാക്കി മുസ്‌ലിം ലീഗ്. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി മലപ്പുറം ജില്ലയ്ക്കെതിരെ കള്ളപ്രചാരണം നടത്തുന്നത് ആർഎസ്എസിനെ പ്രീണിപ്പിക്കാനും കേസുകളിൽനിന്ന് രക്ഷപ്പെടാനുമാണെന്ന് മുസ്‌ലിം ലീഗ്. സ്വർണക്കടത്ത് വഴി മലപ്പുറത്ത് രാജ്യദ്രോഹ പ്രവർത്തനം നടന്നിട്ടുണ്ടെങ്കിൽ 5 വർഷത്തിനിടെ എത്ര കേസുകളെടുത്തെന്നും ശിക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രി ‘തറ’ നേതാവിൽനിന്ന് ഉയരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം തുറന്നടിച്ചു. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയുന്നതിനു പകരം അദ്ദേഹത്തിന്റെ ജില്ലയായ മലപ്പുറത്തെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി.

കോഴിക്കോട് വിമാനത്താവളം മലപ്പുറത്താണെന്നു കരുതി അതുവഴിയുള്ള സ്വർണക്കടത്തിന് ഈ ജില്ലക്കാരാണോ ഉത്തരവാദികൾ? ഇവിടെയുണ്ടായ സ്വർണം പൊട്ടിക്കൽ കേസുകളിൽ പ്രതികളധികവും കണ്ണൂർ ജില്ലക്കാരാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയതിൽ ആരൊക്കെയാണ് പ്രതികൾ? മലപ്പുറത്തിനെതിരെ എന്തു തെളിവാണ് അദ്ദേഹത്തിന്റെ കയ്യിലുള്ളത്? മലപ്പുറത്തെ അപമാനിച്ച ആദ്യ മുഖ്യമന്ത്രിയാണ് പിണറായി. മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് സത്യാവസ്ഥ തുറന്നുപറയണമെന്നും സലാം ആവശ്യപ്പെട്ടു.
മാസപ്പടി വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് മുഖ്യന്ത്രിയുടെ മകളും കുടുംബവും. അതിൽ കേന്ദ്ര അന്വേഷണം എന്തായി? ലൈഫ് മിഷനുമായി ബന്ധപ്പെട്ട 10 കോടിയുടെ അഴിമതിയും റോഡ് ക്യാമറ കേസ് അഴിമതിയും ഇപ്പോൾ എവിടെപ്പോയി. ലാവ്‌ലിൻ കേസ് എത്ര തവണ മാറ്റിവച്ചു? മന്ത് മുഖ്യമന്ത്രിയുടെ കാലിലാണ്. അതിൽനിന്നു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരായ പ്രചാരണവുമായി ഇറങ്ങിയത്. മലപ്പുറത്തിനെതിരായ പ്രചാരണം മുഖ്യമന്ത്രി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ആളിക്കത്തുമെന്നും പി.എം.എ.സലാം പറഞ്ഞു. മലപ്പുറം ജില്ലയിലെ കോൺഗ്രസ് അടക്കമുള്ള യുഡിഎഫ് പാർട്ടികളും വിവിധ മത, സാമൂഹിക സംഘടനകളും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.