പിആർ ഏജൻസിക്കെതിരെ നടപടി വേണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം∙ ഒരു ജില്ല കേന്ദ്രീകരിച്ചു ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നു പറഞ്ഞ് ഒരു പിആർ ഏജൻസി ദേശീയ തലത്തിൽ ക്യാംപെയ്ൻ ചെയ്യാൻ ശ്രമിച്ചതു ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ പേരിലാണ് അതെന്നതു ഗൗരവം വർധിപ്പിക്കുന്നെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

മലപ്പുറം∙ ഒരു ജില്ല കേന്ദ്രീകരിച്ചു ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നു പറഞ്ഞ് ഒരു പിആർ ഏജൻസി ദേശീയ തലത്തിൽ ക്യാംപെയ്ൻ ചെയ്യാൻ ശ്രമിച്ചതു ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ പേരിലാണ് അതെന്നതു ഗൗരവം വർധിപ്പിക്കുന്നെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഇതു സംബന്ധിച്ചു വ്യക്തത വരുത്തണം.
പിആർ ഏജൻസിക്കെതിരെയും നടപടി വേണം. മലപ്പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ ജില്ലയാക്കി മാറ്റാനുള്ള നിഗൂഢശ്രമം നടക്കുന്നു. രണ്ടരക്കൊല്ലം മുൻപുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകളെക്കാൾ നാലോ അഞ്ചോ ഇരട്ടി വർധന ഇപ്പോഴുണ്ടായി എന്നാണു പറയുന്നത്. അതിനിടയിലേക്കാണ് ഈ പിആർ ഏജൻസികൂടി കടന്നുവന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടി ഇങ്ങനെയാണു പണമുണ്ടാക്കുന്നതെന്നു പറയുന്നത്. ആരു ചെയ്താലും ചെയ്തതു മഹാപാതകമാണ്.
സുജിത് ദാസ് എസ്പിയായിരുന്നപ്പോൾ അദ്ദേഹം മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ ജില്ലയാക്കി മാറ്റാൻ ബോധപൂർവമായി പ്രവർത്തിക്കാറുണ്ടായിരുന്നു എന്ന് എല്ലാവരും പറഞ്ഞതാണ്. ഒരുവശത്തു ബിജെപി കേരളത്തിനെതിരെ നീക്കം നടത്തുന്നു. അതിന്റെ കൂടെ ഇടതുപക്ഷ സർക്കാരിന്റെ കുറച്ചു പൊലീസ് ഓഫിസർമാരും അതേ ശ്രമം നടത്തുന്നു എന്നു പറഞ്ഞാൽ സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതൊരു കൂട്ടുകെട്ടിന്റെ ഭാഗമാണോ അതോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്നു മറുപടി പറയേണ്ടത് ഇടതുപക്ഷമാണ്. ഗൂഢാലോചനയുണ്ടായിട്ടുണ്ട്. അതു നടത്തിയതാരെന്നു കണ്ടുപിടിക്കണം.