ജലീലിന്റെ വിരമിക്കൽ മൂഡിനോട് വിയോജിക്കുന്നു: ജോൺ ബ്രിട്ടാസ്
വളാഞ്ചേരി∙ കെ.ടി.ജലീൽ എംഎൽഎയുടെ വിരമിക്കൽ മൂഡിനോടു താൻ ശക്തമായി വിയോജിക്കുന്നതായി ജോൺ ബ്രിട്ടാസ് എംപി. ജില്ലാ ലൈബ്രറി കൗൺസിൽ കാവുംപുറത്തു സംഘടിപ്പിച്ച ചടങ്ങിൽ കെ.ടി.ജലീലിന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ജലീൽ പത്തരമാറ്റു തിളങ്ങേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ

വളാഞ്ചേരി∙ കെ.ടി.ജലീൽ എംഎൽഎയുടെ വിരമിക്കൽ മൂഡിനോടു താൻ ശക്തമായി വിയോജിക്കുന്നതായി ജോൺ ബ്രിട്ടാസ് എംപി. ജില്ലാ ലൈബ്രറി കൗൺസിൽ കാവുംപുറത്തു സംഘടിപ്പിച്ച ചടങ്ങിൽ കെ.ടി.ജലീലിന്റെ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ജലീൽ പത്തരമാറ്റു തിളങ്ങേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും കുറെക്കൂടി ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു സാമൂഹിക, രാഷ്ട്രീയ മുഹൂർത്തമാണിതെന്നും ബ്രിട്ടാസ് പറഞ്ഞു.
പുസ്തകം സാക്ഷരതാപ്രവർത്തക കെ.വി.റാബിയ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.ശിവദാസൻ ആധ്യക്ഷ്യം വഹിച്ചു. പ്രഫ.എം.എം.നാരായണൻ പുസ്തകപരിചയം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം അജിത് കൊളാടി, എഴുത്തുകാരൻ പി. മാനവേന്ദ്രനാഥ്, കെ.പി.ശങ്കരൻ, കൈരളി ബുക്സ് പ്രതിനിധി വി.സെൽവരാജ്, കെ.കെ.ബാലചന്ദ്രൻ, കെ.എ.ഷറഫുദീൻ എന്നിവർ പ്രസംഗിച്ചു.